അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയ യുവാവ് മരിച്ച നിലയിൽ: കഴുത്തിൽ മുറിവ് | Dead

അഭിനവ് ആണ് മരിച്ചത്
Young man who came for plumbing work found dead, injury in the neck
Updated on

കൊച്ചി: നെടുമ്പാശ്ശേരി അത്താണി കല്പക നഗറിൽ പ്ലംബിംഗ് ജോലിക്ക് വന്ന യുവാവ് മരിച്ച നിലയിൽ. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് സ്വദേശി അഭിനവ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം പണി നടന്നുകൊണ്ടിരുന്ന പുതിയ വീടിനുള്ളിലാണ് സംഭവം നടന്നത്.(Young man who came for plumbing work found dead, injury in the neck)

അഭിനവ് ഉൾപ്പെടെ നാല് പേരായിരുന്നു വീട്ടിൽ ജോലിക്ക് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് അഭിനവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്.

യുവാവിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന മെഷീൻ കട്ടറിൽ നിന്നേറ്റ അപകടമാണോ, അതോ മറ്റെന്തെങ്കിലും കാരണമാണോ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com