ഇടുക്കി: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ വീഴ്ത്തി 16 വർഷത്തിന് ശേഷം സ്പെയിൻ വീണ്ടും ലോക ചാമ്പ്യന്മാരായതിന് പിന്നാലെ, പ്രശംസയുമായി എം.എം. മണി. ഫൈനൽ മത്സരം ഏകപക്ഷീയമായിരുന്നുവെന്നും സ്പെയിനിന്റെ ഗോളി പുറത്തിരുന്നിരുന്നെങ്കിൽ പോലും അവർ കപ്പ് അടിക്കുമായിരുന്നുവെന്നുമാണ് എം.എം. മണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.(MM Mani Congratulates Spain On FIFA World Cup Victory)
സ്പെയിൻ ലോക ചാമ്പ്യൻമാർ. പൊരിഞ്ഞ പോരാട്ടമൊന്നും അല്ലായിരുന്നു. 5 – 0 എങ്കിലും പ്രതീക്ഷിച്ചു. ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാൽ 1-0 ക്ക് മാത്രം തോറ്റു. മത്സരം 110 മിനിട്ട് വരെ ഏകപക്ഷീയമായിരുന്നു. സ്പെയിന് അഭിവാദ്യങ്ങൾ. സ്പെയിന്റെ ഗോളി ഇന്ന് പുറത്ത് ഇരുന്നാലും അവർ കപ്പ് എടുത്തേനെ, എന്നായിരുന്നു എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.
Story Summary
CPM leader MM Mani congratulated Spain on winning the FIFA World Cup after 16 years while taking a humorous dig at Argentina. In his signature style on Facebook, Mani stated the match was one-sided and joked that Spain would have won even if their goalkeeper sat out, credit to Argentina’s keeper for limiting the score to 1-0.


