പുതിയങ്കം ഗവ യു.പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം നാളെ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും

കിഫ്ബി ഒരു കോടി വിനിയോഗിച്ച് പുതിയങ്കം ഗവ യു.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെയും സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെയും ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 19) ഉച്ചയ്ക്ക് 12.30 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ജില്ലാ പഞ്ചായത്തംഗം പി.എം അലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവയ്ക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എസ്. ഫസീല, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, സമഗ്രശിക്ഷ കേരളം ഡി.പി.സി കെ. ജയപ്രകാശ്, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ജി ദിമിത്രോവ്, വിദ്യാകരണം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍ കൃഷ്ണകുമാര്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ വി.ജെ ജോണ്‍സണ്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
