

സിനിമാ സെറ്റിൽ മമ്മൂട്ടിയെ കാണാൻ രമേശ് പിഷാരടി എത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ കാണാൻ അതിയായ ആഗ്രഹം ഉള്ള ഒരു കുട്ടിയുമൊത്താണ് രമേശ് പിഷാരടി സെറ്റിൽ എത്തിയത്. തിരക്കേറിയ ഷൂട്ടിംഗ് ലൊക്കേഷനിൽ മമ്മൂട്ടിയെ കാണാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, നടൻ കാണിച്ച സ്നേഹം തന്നെയും കൂടെയുള്ള കുട്ടിയെയും അമ്പരപ്പിച്ചു എന്ന് പിഷാരടി പറയുന്നു.
പിഷാരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ...
ചിലപ്പൊ ബിരിയാണി കിട്ടിയാലോ! !
സുഹൃത്തും സാരഥിയുമായ സിത്തുവിന്റെ മകന് മമ്മുക്കയെ കാണണം 🤔
പാട്രിയോട്ട് പോലെ വലിയ ഒരു ലൊക്കേഷൻ 🥹
കോസ്റ്റ്യുമിലോ, ഗെറ്റപ്പിലോ ഒക്കെ യാണെങ്കിൽ അത് സാധിക്കുക എളുപ്പമല്ല.😌
“എന്നാലും വാ ചിലപ്പോ ബിരിയാണി കിട്ടിയാലോ! ”🧐😆
എന്റെ ആ ഡയലോഗ് അറംപറ്റി
ബിരിയാണി കിട്ടി 💕
മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്. സ്പൈ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരിക്കും എന്നാണ് സൂചന. മഹേഷ് നാരായണൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നാണ്.