റേഷൻ കട ലൈസൻസിയായി തുടരുന്നതിനുള്ള പ്രായപരിധി 75 ആയി ഉയർത്തി | Ration shop

ലൈസൻസ് കൈമാറ്റവുമായി ബന്ധപ്പെട്ടും ഇളവ് നൽകിയിട്ടുണ്ട്
Age limit for ration shop licensee raised to 75
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവ്. റേഷൻ കട ലൈസൻസിയായി തുടരുന്നതിനുള്ള പ്രായപരിധി 70 വയസ്സിൽ നിന്നും 75 വയസ്സായി ഉയർത്തി. ലൈസൻസ് കൈമാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകളിലും സർക്കാർ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. (Age limit for ration shop licensee raised to 75)

ലൈസൻസ് കൈമാറുന്നതിന് മുമ്പ് നിശ്ചയിച്ചിരുന്ന പ്രവർത്തന പരിചയ കാലയളവ് 10 വർഷത്തിൽ നിന്നും 6 വർഷമായി കുറച്ചു. റേഷൻ വ്യാപാരി സംഘടനകൾ നിരന്തരം ഉന്നയിച്ചിരുന്ന ഈ ആവശ്യങ്ങൾ പരിഗണിച്ചതോടെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.

പ്രായപരിധി കഴിഞ്ഞവർക്ക് ലൈസൻസ് തുടരാൻ അനുവാദം നൽകുന്നതിലൂടെയും, കടയിലെ ജീവനക്കാർക്ക് ലൈസൻസ് കൈമാറുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കുന്നതിലൂടെയും ഈ മേഖലയിലെ പ്രതിസന്ധികൾക്ക് വലിയൊരളവ് പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com