HomeKerala'MM മണി എന്നേക്കാൾ എത്രയോ ഉയർന്നയാൾ, എന്നാൽ അദ്ദേഹത്തിന് ശിഷ്യപ്പെടാനില്ല': മറുപടിയുമായി...

‘MM മണി എന്നേക്കാൾ എത്രയോ ഉയർന്നയാൾ, എന്നാൽ അദ്ദേഹത്തിന് ശിഷ്യപ്പെടാനില്ല’: മറുപടിയുമായി മന്ത്രി സണ്ണി ജോസഫ് | Minister Sunny Joseph

കാസർഗോഡ്: കേരളം നേരിടുന്ന നിലവിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ ഇടത് സർക്കാരാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് കടം വാങ്ങിയ വൈദ്യുതി ഇപ്പോൾ മടക്കി നൽകിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത് ഇതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.(Minister Sunny Joseph Blames Previous LDF Government For Power Crisis In Kerala)

കേരളത്തിൽ വൈദ്യുതി ഉപഭോഗം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ വകുപ്പ് നടത്തിവരികയാണ്.  വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ മുൻ മന്ത്രി എം.എം. മണിയുമായി താരതമ്യം ചെയ്തുകൊണ്ട് ഉയരുന്ന ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.

എം.എം. മണി തന്നേക്കാൾ എത്രയോ ഉയർന്ന ആളാണ്. എന്നാൽ അദ്ദേഹത്തിന് ശിഷ്യപ്പെടാൻ താനില്ല. വകുപ്പിന്റെ ചുമതലയേറ്റിട്ട് രണ്ട് മാസത്തിൽ താഴെയേ ആയിട്ടുള്ളൂ. ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഊർജ്ജ പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാനുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ചീമേനിയിൽ ആണവനിലയം സ്ഥാപിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന കാര്യം മന്ത്രി ആവർത്തിച്ചു.

Story Summary

Electricity Minister Sunny Joseph blamed the previous LDF government for the current power crisis, stating that Kerala is currently returning borrowed electricity. While addressing the ongoing power regulations, the minister also reacted to social media comparisons with former minister M.M. Mani.

WhatsApp Channel Banner

Latest updates

US – കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നു: കാനഡയ്ക്കു മേൽ...

വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യു.എസിൽ നിന്നുള്ള കാറുകൾ, മദ്യം, ക്ഷീര...

വയനാട്ടിൽ വീണ്ടും ഷിഗെല്ല ഭീതി: എൻജിനീയറിങ് വിദ്യാർഥിക്ക് രോഗബാധ...

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ഷിഗെല്ല സാന്നിധ്യം കണ്ടെത്തി. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.(Shigella confirmed in Wayanad engineering student) കഴിഞ്ഞ...

കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. റാമിന്റെ...

കണ്ണൂർ: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം. കെ. റാമിന്റെ അറസ്റ്റിനെ (DR MK Ram arrest) തുടർന്ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

പന്തളത്ത് കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി...

പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പന്തളം പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു (pandalam ambergris seizure). മുട്ടറ ഓടനാവട്ടം...

പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയ സംഭവം: ഡിഎച്ച്എസിനോട്...

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ രോഗിക്ക് ചികിത്സ നൽകിയെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ (Palode phc mobile...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...