Times Kerala

ന​ട​ൻ അ​ല​ൻ​സി​യ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി
 

 
ന​ട​ൻ അ​ല​ൻ​സി​യ​റി​ന്‍റെ പ​രാ​മ​ർ​ശം അ​പ​ല​പ​നീ​യ​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ച​ല​ച്ചി​ത പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി ന​ട​ൻ അ​ല​ൻ​സി​യ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​വും സാം​സ്കാ​രി​ക കേ​ര​ള​ത്തി​ന് നി​ര​ക്കാ​ത്ത​തു​മാ​ണെ​ന്ന് മ​ന്ത്രി ജെ. ചി​ഞ്ചു​റാ​ണി.

മ​ന​സി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന സ്ത്രീ​വി​രു​ദ്ധ​ത സ്ഥ​ല​കാ​ല ബോ​ധ​മി​ല്ലാ​തെ പു​റ​ത്തു​വ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വനയെന്നും സ​ർ​ഗ്ഗാ​ത്മ​ക​ത​യു​ള്ള ഒ​രു ക​ലാ​കാ​ര​നി​ൽ​നി​ന്ന് ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത പ്ര​തി​ക​ര​ണ​മാ​ണ് അ​ല​ൻ​സി​യ​റു​ടെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യതെന്നും അദ്ദേഹം പറഞ്ഞു.   സ്ത്രീ​പ​ക്ഷ കാ​ഴ്ച​പ്പാ​ട് മു​ന്നോ​ട്ടു​വ​ച്ചു കൊ​ണ്ടാ​ണ് സ്ത്രീ​യു​ടെ രൂ​പം ആ​ലേ​ഖ​നം ചെ​യ്ത ശി​ല്പം ന​ൽ​കു​ന്ന​ത്.

അ​നു​ചി​ത​മാ​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് അ​ദ്ദേ​ഹം ഖേ​ദം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും മന്ത്രി ചി​ഞ്ചു​റാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story