ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
Sep 20, 2023, 06:29 IST

എറണാകുളം: പെരുമ്പാവൂരിൽ വിൽപനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്ലാം(37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ്(23) എന്നിവരെയാണ് പിടികൂടിയത്. ആസാമിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്.

പോഞ്ഞാശേരി മേഖലയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിൽ ബാഗിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് ഹെറോയിൻ കണ്ടെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പോലീസ് അറിയിച്ചു.