മരക്കൊമ്പ് മുറിക്കുന്നതിനിടെ മധ്യവയസ്കൻ വീണ് മരിച്ചു
Sep 12, 2023, 21:27 IST

കുമ്പള: മരക്കൊമ്പ് മുറിച്ചു നീക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. ബായാര്‍ പച്ചിക്കോടിയിലെ നാരായണന്‍ (53) ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. തിങ്കളാഴ്ച പൈവളിഗെയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരക്കൊമ്പുകള്‍ വെട്ടിമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

തലക്ക് ഗുരുതര പരിക്കേറ്റ നാരായണനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: നളിനി. മക്കള്‍: കാര്‍ത്തിക്ക്, ഗനിയ ശ്രി.