കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. 11-ാം ബ്ലോക്കിൽ താമസിക്കുന്ന സനിലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് (Aralam Farm Wild Elephant Attack). പുലർച്ചെയോടെയായിരുന്നു കാട്ടാന വീടിന് സമീപത്തെത്തിയത്. വീടിന്റെ മുൻവശത്തെ ഷെഡ് തകർത്ത കാട്ടാന അവിടെ സൂക്ഷിച്ചിരുന്ന സൈക്കിളും നശിപ്പിച്ചു. വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെയാണ് അപകടം മനസ്സിലാക്കിയത്. വീട്ടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരായിരുന്നെങ്കിലും കാട്ടാനയുടെ ആക്രമണം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Summary: A wild elephant attacked a house in Aralam Farm, Kannur, damaging the front shed and a bicycle. The family inside escaped unharmed, while forest officials have launched an inspection and advised residents to remain vigilant.


