Times Kerala

മട്ടന്നൂരിലെ എം സി ആർ സിയെ മികവിന്റെ കേന്ദ്രമാക്കണം:മന്ത്രി ഡോ. ആർ ബിന്ദു 

 
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജി വെക്കണമെന്ന് കെ.എസ്.യു; പ്രതിഷേധ മാർച്ച്‌ നടത്തി
 

മികവിന്റെ കേന്ദ്രമാക്കാൻ കഴിയുന്ന ഒരു ഭിന്നശേഷി റിസോഴ്സ് സെന്ററായി മട്ടന്നൂരിലെ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററിനെ വളർത്തണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മട്ടന്നൂർ പഴശ്ശിയിൽ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും ഉന്നമനത്തിനത്തിനുമായി മികവാർന്ന ഒരു കേന്ദ്രമാണ് മട്ടന്നൂരിൽ ഒരുക്കിയിട്ടുള്ളത്. അതിനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കൂട്ടായ പരിശ്രമം നടത്താം.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള സർക്കാർ പ്രവർത്തനത്തിന് മുതൽക്കൂട്ടാവുന്നതാണ് ഇതെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും ആത്മവിശ്വാസത്തോടെ ഭിന്നശേഷിക്കാരെ നയിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് 'ബാരിയർ ഫ്രീ കേരള' പദ്ധതി നടപ്പാക്കുന്നത്. ഇനിയും ഭിന്നശേഷി സൗഹൃദമല്ലാത്ത  എല്ലാ പൊതു ഓഫീസുകളും, വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. മൂന്നുവർഷം കൊണ്ട് 2000 ഓഫീസുകളും 170 ൽ പരം സർക്കാർ വെബ്സൈറ്റുകളും ഭിന്നശേഷി സൗഹൃദമാക്കി. ബാരിയർ ഫ്രീ കേരളക്ക് ബജറ്റിൽ എട്ട് കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. സർക്കാർ ജോലികകളിൽ 1263 തസ്തികകളിൽ ഭിന്നശേഷി സംവരണം അനുവദിച്ചുള്ള വിജ്ഞാപനം ഇറക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ, മട്ടന്നൂർ നഗരസഭ എന്നിവ ചേർന്നാണ് മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റർ ഒരുക്കിയത്. ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരിലെ ന്യൂനതകളെ വിദഗ്ധ പരിചരണത്തിലൂടെ മേന്മകളായി പരിവർത്തിപ്പിക്കുകയുമാണ് ലക്ഷ്യം. ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ കൗൺസലിംഗ്, തെറാപ്പികൾ, തൊഴിൽ പരിശീലനം, നൈപുണ്യ  പരിശീലനം, അവരുടെ മാതാപിതാക്കൾക്ക് ആവശ്യമായ പരിശീലനങ്ങൾ തുടങ്ങിയവ ലഭ്യമാക്കും. കെ കെ ശൈലജ ടീച്ചർ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിൽ ആദ്യതേതും സംസ്ഥാനത്ത് രണ്ടാമത്തെ തുമാണ് കേന്ദ്രം. മട്ടന്നൂർ നഗരസഭ കൈമാറിയ 48 സെന്റ് സ്ഥലത്താണ് സെന്റർ സജ്ജമാക്കിയത്. 3.3 കോടി രൂപ ചെലവിലാണ് നിർമ്മാണം. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മട്ടന്നൂർ നഗരസഭയുടെ പഴശ്ശിരാജ മെമ്മോറിയൽ ബഡ്‌സ് സ്കൂൾ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ആവശ്യമായ ഉപകരണങ്ങൾ കേന്ദ്രത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

പരിപാടിയിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു. എം കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, വൈസ് ചെയർമാൻ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷരായ പി പ്രസീന, കെ മജീദ്, വി കെ സുഗതൻ, പി അനിത, പി ശ്രീനാഥ്, കൗൺസിലർമാരായ കെ രജത, പി രാഘവൻ മാസ്റ്റർ, പി പി അബ്‌ദുൾ ജലീൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ  പി ബിജു, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. എം സുർജിത്ത്, മുൻ നഗരസഭ ചെയർമാൻമാരായ കെ ടി ചന്ദ്രൻ മാസ്റ്റർ, സീന ഇസ്‌മയിൽ, കെ ഭാസ്‌കരൻ മാസ്റ്റർ, അനിത വേണു, മുൻ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, സംസ്ഥാന കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ വി ചന്ദ്രബാബു, നഗരസഭ സെക്രട്ടറി എസ് വിനോദ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Related Topics

Share this story