Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 50 പവൻ സ്വർണം അപഹരിച്ചു...

പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച: 50 പവൻ സ്വർണം അപഹരിച്ചു | Robbery

🎙️ Latest Podcast

പത്തനംതിട്ട: പന്തളം കൈപ്പുഴയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവനിലധികം സ്വർണാഭരണങ്ങൾ കവർന്നു. കൈപ്പുഴ സ്വദേശി ബിജുനാഥിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സംഭവത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.(Massive robbery at expatriate’s house in Pandalam)

ബിജുനാഥും കുടുംബവും വിദേശത്തായതിനാൽ ബിജുവിന്റെ അമ്മ ഓമനയാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇവർ പകൽ വീട്ടിലുണ്ടാകുമെങ്കിലും രാത്രി മൂത്ത മകന്റെ വീട്ടിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.

വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ബിജുവിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.