HomeNational'ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമായി വിനിയോഗിക്കണം': പ്രധാനമന്ത്രി, കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ...

‘ബജറ്റ് സമ്മേളനത്തെ ക്രിയാത്മകമായി വിനിയോഗിക്കണം’: പ്രധാനമന്ത്രി, കേരളത്തിന്‍റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ പ്രകീര്‍ത്തിച്ച് കേന്ദ്രം, നിർമ്മല സീതാരാമന് റെക്കോർഡ് | PM Narendra Modi

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം എംപിമാർ ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനൊപ്പം പരിഹാരങ്ങൾ കൂടി നിർദ്ദേശിക്കുന്ന മാതൃകയാണ് എംപിമാർ പിന്തുടരേണ്ടതെന്ന് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.(Budget session should be used constructively, says PM Narendra Modi)

തുടർച്ചയായി ഒൻപതാം തവണ ബജറ്റ് അവതരിപ്പിക്കുന്ന വനിതാ ധനമന്ത്രിയെന്ന ചരിത്ര നേട്ടം നിർമ്മല സീതാരാമൻ സ്വന്തമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ മികച്ച അവസരം ഈ കരാർ ഒരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെ പ്രത്യേകം പ്രശംസിച്ചു. ഗ്രാമീണ വികസനം, സാമൂഹിക വളർച്ച എന്നീ മേഖലകളിലെ കേരളത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ എടുത്തുപറയുന്നു.

കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ, ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ ഏകോപിതമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്രം വിലയിരുത്തി. ഓരോ ദരിദ്ര കുടുംബത്തിനും പ്രത്യേകം ‘മൈക്രോ പ്ലാനുകൾ’ തയ്യാറാക്കി സർക്കാർ സേവനങ്ങളും ഡിജിറ്റൽ ട്രാക്കിംഗും ഉറപ്പാക്കിയത് നിർണ്ണായകമായി. ആധാർ, റേഷൻ കാർഡ്, ഭിന്നശേഷിക്കാർക്കുള്ള ഐഡി കാർഡ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ പാവപ്പെട്ട കുടുംബങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ കേരളത്തിന് സാധിച്ചു.

സേവന ദാതാവായും കമ്മ്യൂണിറ്റി മോണിറ്ററായും കുടുംബശ്രീ ശൃംഖല നിർണ്ണായക പങ്ക് വഹിച്ചു. കേന്ദ്ര പദ്ധതികൾ സംസ്ഥാന തലത്തിൽ നവീകരിച്ച് നടപ്പിലാക്കിയ കേരളത്തിന്റെ രീതി സാമൂഹിക സംരക്ഷണത്തോടുള്ള ആത്മാർത്ഥത വെളിപ്പെടുത്തുന്നതാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

WhatsApp Channel Banner

Latest updates

ഹോട്ടലിൽ വാക്കുതർക്കം, ചെരുപ്പൂരി അടിച്ചെന്ന പ്രചാരണം; ധ്രുവ് വിക്രമും...

ചെന്നൈ: നടി അനുപമ പരമേശ്വരനും തമിഴ് നടൻ ധ്രുവ് വിക്രമും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ്,...

‘വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് താങ്കളാണ്’:...

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ഏറ്റവും കൂടുതൽ ദോഷകരമായി...

ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; മൂന്ന് ബ്രിട്ടീഷ്...

ഹൈദരാബാദിൽ നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേസ് (BA276) വിമാനത്തിലെ മൂന്ന് പൈലറ്റുമാർക്കും പറക്കുന്നതിനിടയിൽ ഭക്ഷ്യവിഷബാധയേറ്റതായി സംശയം (British Airways Pilots Fall Ill After Hyderabad Stopover). ഹൈദരാബാദിൽ...

തെലങ്കാനയിൽ സർക്കാർ എഞ്ചിനീയറുടെ വീട്ടിൽ ACB റെയ്ഡ്: 150...

ഹൈദരാബാദ്: തെലങ്കാനയിൽ സർവീസ് ഉദ്യോഗസ്ഥന്റെ അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോ (ACB) നടത്തിയ തെരച്ചിലിൽ വൻ സ്വത്ത് ശേഖരം കണ്ടെത്തി. തെലങ്കാന റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഡിവിഷണൽ എഞ്ചിനീയർ...

റോബർട്ട് ലെവൻഡോവ്സ്കിയുടെ അരങ്ങേറ്റ മത്സരത്തിൽ ചിക്കാഗോ ഫയറിനെ വീഴ്ത്തി...

ലയണൽ മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് എം.എൽ.എസിലെ (MLS) പുതിയ മത്സരത്തിൽ തകർപ്പൻ വിജയം. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളുകളുടെയും അവസാന നിമിഷം ഗോൾ നേടിയ പ്രെസ്റ്റൺ പ്ലാംബെക്കിന്റെയും മികവിൽ ചിക്കാഗോ ഫയറിനെ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....