Times Kerala

ജയിലുകളിൽ കൂട്ട പരോൾ അനുവദിച്ചു; രണ്ടു ദിവസത്തിനുള്ളില്‍ ഇറങ്ങിയത് 561 തടവുകാർ
 

 
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1500 തടവുകാർക്ക് ഉടൻ പരോൾ

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചു. 561 തടവുകാർക്കാണ് കൂട്ടത്തോടെ പരോൾ നൽകിയത്. ടി പി ചന്ദ്രശേഖർ വധക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിലുള്ള മുഴുവൻ പ്രതികൾക്കും പരോൾ ലഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിയത് മുതൽ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ തടവുകാർക്ക് പരോൾ നൽകിയിരുന്നില്ല. ജയിൽ ചട്ടമനുസരിച്ച് ഒരുവർഷം പരമാവധി 60 ദിവസംവരെയാണ്‌ പരോൾ അനുവദിക്കുക.

തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന്‌ 330 തടവുകാർക്കാണ് പരോൾ ലഭിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന്‌ 30 പേർക്കും പൂജപ്പുര സെൻട്രൽ ജയിൽ 23, വിയ്യൂർ സെൻട്രൽ ജയിൽ-18, തൃശ്ശൂർ അതിസുരക്ഷാ ജയിൽ-10, ചീമേനി തുറന്ന ജയിൽ-150 എന്നിങ്ങനെയാണ്‌ തടവുകാർ പരോളിൽ ഇറങ്ങിയത്. ടിപി വധക്കസിലെ പ്രതികളായ ടി കെ രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, എംസി അനൂപ്, അണ്ണൻ സജിത്ത്, കെ ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്.

Related Topics

Share this story