ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം | Apply Now

ജനുവരി 27 വരെയാണ് അപേക്ഷിക്കാനുള്ള അവസരം.
Apply now
Updated on

പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന് കീഴില്‍ നടത്തുന്ന ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പുതിയ ബാച്ചിലേക്ക് പ്രവേശനം നേടാം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25 കിലോ ഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും. ജനുവരി 27 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. അസാപ്പിന്റെ കാസര്‍ഗോഡ് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്‌സ് നടക്കുക. (Apply Now)

ഫോണ്‍: 9495999667, 9895967998.

Related Stories

No stories found.
Times Kerala
timeskerala.com