തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിലായ ഷിജിന്റെ മാതാപിതാക്കൾ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. കുഞ്ഞിനെ ഷിജിൻ കൊലപ്പെടുത്തിയതല്ലെന്നും മരുമകളെ പോലീസ് കൃത്യമായി ചോദ്യം ചെയ്യണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.(Murder of one-year-old boy, accused's parents demands to question the mother)
കുഞ്ഞിനെ മുഴുവൻ സമയവും പരിപാലിക്കുന്നത് മരുമകളാണ്. അവർ അറിയാതെ ഇത്തരമൊരു ക്രൂരത സംഭവിക്കില്ലെന്ന് ഇവർ പറയുന്നു. കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ട് മാസങ്ങളായിരുന്നു. ഇതിലും അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കുഞ്ഞിനെ ഷിജിൻ കൊലപ്പെടുത്തിയതല്ലെന്നാണ് മാതാപിതാക്കളുടെ വാദം. കുഞ്ഞിന്റെ അടിവയറ്റിലേറ്റ കനത്ത ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ഷിജിൻ കുറ്റം സമ്മതിച്ചതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ കൊലക്കുറ്റം ചുമത്തി ഷിജിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.