മഹീന്ദ്ര ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി | Mahindra Thar

26.03 സെന്റിമീറ്റര്‍ എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഹര്‍മന്‍ കാര്‍ഡണ്‍ 9 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, അലക്സ കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവയുണ്ട്.
Mahindra Thar
Updated on

കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഥാര്‍ റോക്സ് ശ്രേണിയിലെ പുത്തന്‍ പതിപ്പായ ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ പുറത്തിറക്കി. ഥാറിന്റെ കരുത്തിനൊപ്പം അകത്തും പുറത്തും അത്യാധുനിക മാറ്റങ്ങളുമായാണ് പുതിയ മോഡല്‍ എത്തുന്നത്. 16.85 ലക്ഷം രൂപയാണ് പ്രാരംഭ വില. ക്യാബിന് മികച്ച ലുക്ക് നല്‍കുന്ന പ്രീമിയം ഡാര്‍ക്ക് ഫിനിഷിലുള്ള ഓള്‍-ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, പിയാനോ ബ്ലാക്ക് ഗ്രില്‍, പിയാനോ ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. പുതുതായി അവതരിപ്പിച്ച സിട്രൈന്‍ യെല്ലോ കൂടാതെ ടാംഗോ റെഡ്, എവറസ്റ്റ് വൈറ്റ്, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്‍ ലഭ്യമാണ്. (Mahindra Thar)

26.03 സെന്റിമീറ്റര്‍ എച്ച്ഡി ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഹര്‍മന്‍ കാര്‍ഡണ്‍ 9 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, അലക്സ കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവയുണ്ട്. 6 എയര്‍ബാഗുകള്‍, 5-സ്റ്റാര്‍ ഭാരത് എന്‍സിഎപി റേറ്റിങ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജി20 ടിജിഡിഐ എംസ്റ്റാലിയന്‍, ഡി22 എംഹോക്ക് എന്നീ എഞ്ചിനുകളും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷനിലുണ്ട്. ഇതിലെ പെട്രോള്‍ എഞ്ചിന്‍ (ജി20) 5000 ആര്‍പിഎമ്മില്‍ പരമാവധി 130 കിലോവാട്ട് കരുത്തും 380 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഡീസല്‍ എഞ്ചിന്‍ (ഡി22) 3500 ആര്‍പിഎമ്മില്‍ 128.6 കിലോവാട്ട് കരുത്തും 400 എന്‍എം ടോര്‍ക്കും നല്‍കും.

ഏത് തരം റോഡുകളിലും സുഗമമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനായി ഈ മൂന്ന് വേരിയന്റുകളും റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനിലാണ് വരുന്നത്. ഥാര്‍ റോക്സ് സ്റ്റാര്‍ എഡിഷന്റെ പെട്രോള്‍ (ജി20) എടി വേരിയന്റിന് 17.85 ലക്ഷം രൂപയും ഡിസല്‍ (ഡി22 എംടി) വേരിയന്റിന് 16.85 ലക്ഷം രൂപയും എടി വേരിയന്റിന് 18.35 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 2024-ല്‍ പുറത്തിറങ്ങിയത് മുതല്‍ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ 2025 ഉള്‍പ്പടെ 36 അവാര്‍ഡുകള്‍ നേടിയ ഥാര്‍ റോക്സ്, ഇന്ത്യന്‍ നിരത്തുകളിലെ ഒരു സ്റ്റൈല്‍ ഐക്കണായി ഇതിനകം മാറിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com