HomeKeralaമഞ്ചേശ്വരം ഇരട്ടക്കൊലപാതകം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; പ്രതിഷേധിച്ച് ഭാര്യയും ബന്ധുക്കളും...

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; പ്രതിഷേധിച്ച് ഭാര്യയും ബന്ധുക്കളും | Manjeshwar double murder

കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് സ്വന്തം മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഉമ്മർ ഫറൂഖുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വീട്ടിലെത്തിച്ച പ്രതി, കൃത്യം എങ്ങനെയാണ് നിർവ്വഹിച്ചതെന്ന് പോലീസിന് വിവരിച്ചുകൊടുത്തു. പ്രതിയെ കണ്ടതോടെ ഭാര്യ താഹിറയും മറ്റ് ബന്ധുക്കളും വലിയ പ്രതിഷേധവുമായി രംഗത്തെത്തി.(Manjeshwar double murder, Accused brought home for evidence collection)

ഫെബ്രുവരി രണ്ടാം തീയതിയാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ എത്തിയതായിരുന്നു ബന്ധുവായ ഷേക്കുഞ്ഞി. ചർച്ചയ്ക്കിടെ ഉണ്ടായ വാക്കുതർക്കത്തിനിടെ ഉമ്മർ ഫറൂഖ് കരുതിവെച്ചിരുന്ന കത്തി ഉപയോഗിച്ച് ഷേക്കുഞ്ഞിയെ വെട്ടി.

തടയാനെത്തിയ തന്റെ 18 വയസ്സുകാരിയായ മകൾ മറിയം ജുമൈലയെയും ഇയാൾ ആക്രമിച്ചു. ഷേക്കുഞ്ഞിയെ വകവരുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി പുതിയ കത്തി വാങ്ങിയാണ് എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Clickable Info Box