HomeKeralaകാട്ടാന ആക്രമണം, മണിക്കൂറുകളോളം കാട്ടിൽ കിടന്നു: ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ |...

കാട്ടാന ആക്രമണം, മണിക്കൂറുകളോളം കാട്ടിൽ കിടന്നു: ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ | Wild elephant

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നാൽപ്പത്തിരണ്ടുകാരന് ഗുരുതരമായി പരിക്കേറ്റു. ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രകാശിനെയാണ് ഡാലിക്കരിക്കം ഭാഗത്തുവെച്ച് കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Man Seriously injured in Wild elephant attack)

രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പ്രകാശിന് നേരെ ആനയുടെ ആക്രമണമുണ്ടായത്. ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശമായതിനാൽ സഹായത്തിനായി ആരെയും വിളിക്കാൻ സാധിച്ചില്ല. പ്രകാശ് മണിക്കൂറുകളോളം വേദനയോടെ കാട്ടിൽ കിടന്നു. പിന്നീട് ആ വഴി വന്ന വാഹനയാത്രക്കാരാണ് ഇയാളെ കണ്ട് ആശുപത്രിയിൽ എത്തിച്ചത്.

Clickable Info Box