Times Kerala

 പ്ലാറ്റ്ഫോമിൽനിന്ന് കാല്‍ വഴുതി പാളത്തിൽ വീണ ഗൃഹനാഥന് ട്രെയിൻ തട്ടി ദാരുണാന്ത്യം 
 

 
ദ്
 ആലപ്പുഴ : പ്ലാറ്റ്ഫോമിൽനിന്ന് റെയിൽ പാളത്തിലേക്ക് കാൽതെറ്റി വീണ ഗൃഹനാഥന് തീവണ്ടി തട്ടി ദാരുണാന്ത്യം. അരൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ) അഗസ്റ്റിന്‍ (അത്തോ-59) ആണ് മരിച്ചത്. അരൂര്‍ റെയില്‍വേ സ്റ്റേഷനിൽ ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു അപകടം.റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്താണ് അഗസ്റ്റിന്റെ വീട്. പ്ലാറ്റ്‌ഫോമിലൂടെ നടന്ന് വീട്ടിലേക്ക് പോകുമ്പോൾ അഗസ്റ്റിൻ കാല്‍വഴുതി ട്രാക്കില്‍ വീണു. ഈ സമയത്ത് തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് അഗസ്റ്റിനെ ഇടിക്കുകയായിരുന്നു.

Related Topics

Share this story