ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: കള്ളിങ്ങ് നടത്തും; ഇറച്ചി-മുട്ട വിൽപ്പനയ്ക്ക് നിരോധനം | Bird flu

പക്ഷിവളർത്തലിന് വിലക്ക്
Bird flu confirmed in Alappuzha, Culling will be carried out
Updated on

ആലപ്പുഴ: ജില്ലയിലെ നാല് പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 13,000-ത്തിലധികം പക്ഷികളെ കൊന്നു നശിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.(Bird flu confirmed in Alappuzha, Culling will be carried out)

പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി ജനുവരി 9, 10 തീയതികളിലായാണ് കള്ളിങ്ങ് നടക്കുന്നത്. ജനുവരി 9: അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, ജനുവരി 10: കരുവാറ്റ, പള്ളിപ്പാട് എന്നിങ്ങനെയാണിത്.

അമ്പലപ്പുഴ നോർത്ത്: 3,544, അമ്പലപ്പുഴ സൗത്ത്: 150, കരുവാറ്റ: 6,633, പള്ളിപ്പാട്: 3,458 എന്നിങ്ങനെ ആകെ 13,785 പക്ഷികളെ കള്ളിംഗ് നടത്തും. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രഭവകേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ താറാവ്, കോഴി, കാട തുടങ്ങിയ വളർത്തുപക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, വളം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജനുവരി 8 മുതൽ ഒരാഴ്ചത്തേക്ക് നിരോധിച്ചു.

കള്ളിങ്ങ് പൂർത്തിയായ ശേഷം ബാധിത പ്രദേശങ്ങളിൽ അടുത്ത മൂന്ന് മാസത്തേക്ക് പുതിയ പക്ഷികളെ വളർത്താൻ പാടുള്ളതല്ല. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 13 വാർഡുകൾ, ഹരിപ്പാട് മുനിസിപ്പാലിറ്റി, മാവേലിക്കര മുനിസിപ്പാലിറ്റി എന്നിവ കൂടാതെ പുന്നപ്ര, പുറക്കാട്, കൈനകരി, ചമ്പക്കുളം, എടത്വ, തകഴി, മാന്നാർ, ചേപ്പാട് തുടങ്ങി 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനം ബാധകമാകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com