AK ബാലനെ ബാലൻ്റെ പ്രസ്താവന തള്ളി MV ഗോവിന്ദൻ, പിന്തുണച്ച് മുഖ്യമന്ത്രി: സിപിഎമ്മിൽ തർക്കം മുറുകുന്നു | AK Balan

'അസംബന്ധം' എന്ന് എം.വി. ഗോവിന്ദൻ
MV Govindan rejects AK Balan's statement, CM supports it
Updated on

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയെയും യുഡിഎഫിനെയും ലക്ഷ്യമിട്ട് എ.കെ. ബാലൻ നടത്തിയ വിവാദ പ്രസ്താവന സിപിഎമ്മിനുള്ളിൽ വലിയ ഭിന്നതയ്ക്ക് വഴിതുറക്കുന്നു. ബാലന്റെ വാക്കുകളെ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ന്യായീകരിക്കുമ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത് പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം മറനീക്കി പുറത്തുകൊണ്ടുവന്നു.(MV Govindan rejects AK Balan's statement, CM supports it)

തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് എം.വി. ഗോവിന്ദൻ എ.കെ. ബാലനെതിരെ നിലപാട് വ്യക്തമാക്കിയത്. ബാലൻ പറഞ്ഞത് അസംബന്ധമാണെന്നായിരുന്നു ഗോവിന്ദന്റെ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരം പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുമെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പാർട്ടി അംഗങ്ങളെ ഓർമ്മിപ്പിച്ചു.

സ്വന്തം ജില്ലയായ പാലക്കാട്ടും ബാലനെതിരെ പ്രതിഷേധം ശക്തമാണ്. ബാലൻ മാധ്യമങ്ങളെ കാണുന്നത് പാർട്ടിയുടെ വോട്ട് കുറയാൻ കാരണമാകുന്നുവെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. നിലവിൽ ഔദ്യോഗിക ചുമതലകളൊന്നുമില്ലാത്ത ബാലൻ എന്തിന് ഇടയ്ക്കിടെ മാധ്യമങ്ങളെ കണ്ട് പാർട്ടിയെ വെട്ടിലാക്കുന്നു എന്ന ചോദ്യവും കമ്മിറ്റിയിൽ ഉയർന്നു.

ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ഇത്തരം പ്രസ്താവനകൾ ഈ സമയത്ത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും യോഗം വിലയിരുത്തി. പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുമ്പോഴും എ.കെ. ബാലന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണയുണ്ട്. വാർത്താ സമ്മേളനത്തിൽ ബാലനെ ന്യായീകരിച്ച മുഖ്യമന്ത്രി, വർഗീയതയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ബാലൻ സംസാരിച്ചതെന്ന് വ്യക്തമാക്കി.

"കേരളത്തിന്റെ മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചത്. വർഗീയ ധ്രുവീകരണം എങ്ങനെ സംഭവിക്കുമെന്ന് പഴയ കാര്യങ്ങൾ വച്ച് നോക്കിയാൽ വ്യക്തമാകും. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യമാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്." - മുഖ്യമന്ത്രി പിണറായി വിജയൻ.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമായിരുന്നു ബാലന്റെ വിവാദ പ്രസ്താവന. വിവാദങ്ങൾക്കിടെ കെടിഡിസി ചെയർമാൻ പി.കെ. ശശിക്കെതിരെയും പാലക്കാട് ജില്ലാ കമ്മിറ്റിയിൽ പടയൊരുക്കം ശക്തമായി. ശശി 'വർഗ വഞ്ചകൻ' ആണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ശശിയെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വികാരമാണ് യോഗത്തിൽ പൊതുവെ ഉയർന്നത്.

Related Stories

No stories found.
Times Kerala
timeskerala.com