Times Kerala

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 : മാധ്യമ നിരീക്ഷണ സമിതി പ്രഥമ യോഗം ചേര്‍ന്നു

 
ujy


ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-ന്റെ ഭാഗമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ പ്രഥമയോഗം ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. മാധ്യമ വാര്‍ത്തകളുടെയും പരസ്യങ്ങളുടെയും  പെയ്ഡ് ന്യൂസുകളുടെയും സൂക്ഷ്മ നിരീക്ഷണം ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികളും നടപടികളും സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, മീഡിയ സര്‍ട്ടിഫിക്കേഷന്‍ എന്നിവയുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പിന് ജനങ്ങളെ സജ്ജമാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ആലപ്പുഴ എ.ആര്‍.ഒ. സബ് കളക്ടര്‍ സമീര്‍ കിഷന്‍, ഡിസ്ട്രിക്ട് ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.കെ. മോഹന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പാലക്കാട് എം. സ്മിതി, മാധ്യമം മുന്‍ ബ്യൂറോ ചീഫ് കളര്‍കോട് ഹരികുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

Related Topics

Share this story