'നയിക്കാന്‍ നായകന് വരട്ടെ'; കോഴിക്കോട്ട് കെ.മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡ്
Jun 9, 2024, 09:37 IST
!["നയിക്കാന്‍ നായകന് വരട്ടെ'; കോഴിക്കോട്ട് കെ.മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോര്‍ഡ്](https://timeskerala.com/static/c1e/client/91214/uploaded/0cf0baa51d8ea2ad25b4c9ad3d72aae3.webp)
കോഴിക്കോട്: കെ മുരളീധരന് പിന്തുണ അറിയിച്ച് കോഴിക്കോട് ഫ്ലക്സ് ബോര്‍ഡ്. വണ്ടിപേട്ട അടക്കമുള്ള സ്ഥലത്താണ് ഫ്ലക്സ് ബോര്‍ഡുകൾ പ്രത്യക്ഷപെട്ടത്. അന്ന് വടകരയില്‍... പിന്നെ നേമത്ത്... ഇന്ന് തൃശൂരില്‍... അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകരുടെയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റു വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല. ഒരിക്കല്‍ കൂടി പറയുന്നു പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ് എന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്.