വയനാട്ടിലെ സ്വകാര്യ എസ്റ്റേറ്റിൽ പുലിയെ കണ്ടു
Sep 14, 2023, 18:24 IST

വയനാട്: പൊഴുതനയിലെ സ്വകാര്യ എസ്റ്റേറ്റിൽ പുലിയെ കണ്ടു. ബുധനാഴ്ച ആറോടെ എസ്റ്റേറ്റിലെ തേയില തോട്ടത്തിനു സമീപത്തെ റോഡിലൂടെ വാഹനത്തിൽ വന്ന യാത്രക്കാരനാണ് പുലിയെ കണ്ടത്. സ്വകാര്യ എസ്റ്റേറ്റിൽ തൊഴിലാളികൾ ജോലിക്കെത്തുന്ന ഭാഗത്താണ് പുലിയെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.