കൊല്ലം: കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് (35) മരണപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ ഉയർന്ന കസ്റ്റഡി മർദ്ദന ആരോപണങ്ങളിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഡി.ജി.പിയോട് അടിയന്തര റിപ്പോർട്ട് തേടി. പോലീസിന്റെ ക്രൂര മർദ്ദനത്തെ തുടർന്നാണ് സിയാദ് മരണപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചതിന് പിന്നാലെ വിഷയം വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ.(Kundara Custodial Death Allegation, Home Department Seeks DGP Report)
സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഒന്നര മാസം മുൻപ്, അയൽവാസിയായ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സിയാദിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് രാവിലെ തന്നെ ഇയാളെ വിട്ടയച്ചിരുന്നു.
കസ്റ്റഡിയിലിരിക്കെ മർദ്ദിച്ചതായി സിയാദ് തങ്ങളോട് പറഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു. പോലീസിന്റെ മർദ്ദനമേറ്റ് വാരിയെല്ല് തകർന്നതാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതി.
Story Summary
The Kerala Home Department has sought an urgent report from the State Police Chief regarding the death of Siyad, a Kollam youth who died in hospital after being released from Kundara police custody. While his family alleges that he succumbed to severe injuries caused by police brutality during interrogation, the police maintain that he had prior health issues.


