Description
Digital Voice of Kerala
No menu items!
Monday, May 11, 2026

Digital Voice of Kerala
No menu items!
HomeKeralaകുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് VHP, ജനന...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന് VHP, ജനന സർട്ടിഫിക്കറ്റ് വ്യാജമെന്നും ആരോപണം | Kumbh Mela

🎙️ Latest Podcast

കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയായ പെൺകുട്ടിയുടെ വിവാഹം വലിയ നിയമപോരാട്ടത്തിൽ. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യാജ അഫിഡവിറ്റുകൾ ഉപയോഗിച്ചാണ് ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നും വിഎച്ച്പി ആരോപിച്ചു. ഈ സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതായും ഇവർ വെളിപ്പെടുത്തി.(Kumbh Mela viral star’s marriage, VHP alleges that the girl is not of legal age)

വ്യാജ അഫിഡവിറ്റുകൾ നൽകി ഉണ്ടാക്കിയ ജനന സർട്ടിഫിക്കറ്റാണ് പെൺകുട്ടി ഹാജരാക്കിയത്. ഇതേത്തുടർന്നാണ് മധ്യപ്രദേശ് സർക്കാർ അത് റദ്ദാക്കിയത്. എന്തിനാണ് പെൺകുട്ടി കേരളത്തിൽ വന്ന് വിവാഹം കഴിച്ചതെന്ന് അവർ ചോദിച്ചു. ‘ഒരു ജാതി ഒരു മതം’ എന്ന മഹദ് വചനത്തിന്റെ പേരിൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തിയത് ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ വലിയ ശക്തികളുണ്ടെന്നും പാർട്ടി പറയുന്നു.

വിവാദ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാൻ മധ്യപ്രദേശ് പോലീസിന്റെ പ്രത്യേക സംഘം കൊച്ചിയിൽ ക്യാമ്പ് ചെയ്യുകയാണ്. പെൺകുട്ടിയുടെയും ഭർത്താവിൻ്റേയും മൊഴി രേഖപ്പെടുത്തുകയാണ് പോലീസിന്റെ ലക്ഷ്യം. കൊച്ചിയിൽ വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.