HomeKeralaകെഎസ്‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല; പദ്ധതി ജൂൺ...

കെഎസ്‌ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ല; പദ്ധതി ജൂൺ 15 മുതൽ: മന്ത്രി സി.പി. ജോൺ | KSRTC free travel for women

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയിൽ കൂടുതൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ (KSRTC free travel for women). ജൂൺ 15 മുതൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും കെഎസ്‌ആർടിസിയിൽ സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ പദ്ധതി കേവലം വോട്ട് നേടാൻ വേണ്ടി പ്രഖ്യാപിച്ചതല്ലെന്നും സ്ത്രീ ശാക്തീകരണത്തിന് സർക്കാർ നൽകുന്ന വലിയ കൈത്താങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ ക്ഷേമത്തിനും പുരോഗതിക്കുമായാണ് ഈ സർക്കാർ നിലകൊള്ളുന്നത്. ലഭ്യമായ എല്ലാ പൊതുസമ്പത്തും ഇതിനായി പ്രയോജനപ്പെടുത്തും. കെഎസ്‌ആർടിസിയുടെ ഏതെല്ലാം കാറ്റഗറി സർവീസുകളിലാണ് (ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവ) സൗജന്യം അനുവദിക്കേണ്ടതെന്ന കാര്യത്തിൽ നിലവിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക വശങ്ങളെക്കുറിച്ച് കൃത്യമായ പഠനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സൗജന്യ യാത്ര നടപ്പാക്കുന്നതിലൂടെ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കും. ഇതിനായി കോർപ്പറേഷന് സർക്കാർ പ്രത്യേക അധിക സഹായം നൽകും. കെഎസ്‌ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റി ലാഭകരമായ ഒരു പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കെഎസ്‌ആർടിസിയുടെ എല്ലാ വിഭാഗം ബസുകളിലും പൂർണ്ണമായി സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസം ഏകദേശം 112 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കെഎസ്‌ആർടിസി മാനേജ്‌മെന്റിന്റെ പ്രാഥമിക റിപ്പോർട്ട്.

Story Summary: Transport Minister C.P. John clarified that the free KSRTC bus travel for women in Kerala will unique begin on June 15, denying it as a mere poll gimmick. The government will provide additional financial assistance to KSRTC to cover the expected operational losses.

WhatsApp Channel Banner

Latest updates

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

‘മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ’; ഡൽഹി വിദ്യാർത്ഥി സമരത്തിന്...

തൃശൂർ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും പരീക്ഷാ സംവിധാനങ്ങളിലെ അപകാതകൾക്കെതിരെയും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി നടി മഞ്ജു വാര്യർ (Manju warrier facebook post). ഏത് രാഷ്ട്രീയത്തിനും മുകളിലാണ് മാനുഷികതയുടെ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....