HomeKerala'KSRTC പൂർണ്ണമായും ആധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്, ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി...

‘KSRTC പൂർണ്ണമായും ആധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്, ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും’: ഗതാഗത മന്ത്രി CP ജോൺ | KSRTC Digitalization

തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത മേഖലയിൽ സുതാര്യതയും മികച്ച സേവനവും ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയിലും മോട്ടോർ വാഹന വകുപ്പിലും വിപുലമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. ഗതാഗത മന്ത്രി സി.പി. ജോൺ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.(KSRTC Digitalization And Modernization Projects Announced)

ഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് അധിഷ്ഠിത ഇലക്ട്രോണിക് ടിക്കറ്റിങ് സംവിധാനം നിലവിൽ വന്നു. യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, വാലറ്റുകൾ, ചലോ പേ തുടങ്ങിയ വിവിധ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം. ബസുകളുടെ തത്സമയ വിവരങ്ങൾ അറിയാനും ടിക്കറ്റുകളും പാസുകളും വാങ്ങാനും യാത്ര ആസൂത്രണം ചെയ്യാനും ചലോ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.

ബസുകളിൽ ക്യാമറകളും ലൈവ് ട്രാക്കിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രീകൃത കൺട്രോൾ റൂമും സജ്ജമാണ്. സ്മാർട്ട് കൺസഷൻ കാർഡ്, ജീവനക്കാർക്കായി ഹാജർ സംവിധാനം എന്നിവയും നടപ്പാക്കി കഴിഞ്ഞു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കുമായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായി 3125 ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാണ്.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതികൾ നടപ്പിലാക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, അങ്കമാലി യൂണിറ്റുകളിൽ വനിതകൾക്കായി ശീതീകരിച്ച വിശ്രമമുറികൾ ഒരുക്കി. കോർപറേഷന്റെ വരുമാനം വർധിപ്പിക്കുന്നതിനായി ബസ് ബ്രാൻഡിങ്ങിന് പുതിയ സംവിധാനം ഏർപ്പെടുത്തി. സാധാരണക്കാർക്ക് പോലും ബസുകളിൽ പരസ്യം നൽകാൻ സാധിക്കുന്ന ‘റോളിങ് ആഡ്സ്’ എന്ന മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തനമാരംഭിച്ചു. നിലവിൽ ബി.എസ് 6 ബസുകളുടെ എണ്ണം 650 ആയും ഇലക്ട്രിക് ബസുകളുടെ എണ്ണം 167 ആയും ഉയർത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗരങ്ങളിൽ കൂടുതൽ ഓർഡിനറി സർവീസുകൾ ആരംഭിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.

Story Summary

Transport Minister C.P. John announced comprehensive modernization and digitization efforts for KSRTC, including the implementation of digital ticketing, live vehicle tracking, and enhanced safety systems. The initiative also focuses on women-friendly projects, such as the Priyadarshini free travel scheme and improved rest facilities at major units.

WhatsApp Channel Banner

Latest updates

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി...

‘കേന്ദ്ര നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഞാൻ എത്തിയത്’: ലക്ഷങ്ങൾ ചിലവഴിച്ച്...

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നത്. എന്നാൽ, കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിനിടയിൽ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ: വിദഗ്ധ സംഘം ഇന്ന് പരിശോധന...

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് പ്രദേശം സന്ദർശിക്കും. ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ...

ശബരിമല തന്ത്രിസ്ഥാനത്ത് മാറ്റം വരുമോ?: കണ്ഠരര് രാജീവർക്ക് പകരം...

തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരുന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് നിർണ്ണായക തീരുമാനമെടുക്കും. സ്വർണ്ണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ടതും കടുത്ത ജാമ്യവ്യവസ്ഥകൾ നിലനിൽക്കുന്നതും കാരണം രാജീവർക്ക് തന്ത്രിസ്ഥാനത്ത് തുടർന്നു...

തിരിച്ചടികൾക്ക് ശേഷം തെറ്റുതിരുത്തൽ: CPM വിപുലീകൃത സംസ്ഥാന സമിതി...

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് പാർട്ടിയിലെയും ഭരണത്തിലെയും തെറ്റുതിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുന്നു. സെപ്റ്റംബർ രണ്ടാം വാരത്തിൽ കോഴിക്കോട് വെച്ച് യോഗം നടത്താനാണ് പാർട്ടി...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...