തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിർണ്ണായക യോഗം ഇന്ന് ചേരും. നിലവിലെ പവർകട്ട് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനായി 200 മെഗാവാട്ട് സോളാർ വൈദ്യുതി പുറത്തുനിന്ന് വാങ്ങാനുള്ള കെഎസ്ഇബിയുടെ അടിയന്തര അപേക്ഷയാണ് ഈ യോഗത്തിൽ പരിഗണിക്കുന്നത്.(KSEB solar power purchase, Kerala Regulatory Commission Meeting Today On KSEB Solar Power Deal)
ഒരു വർഷത്തെ കാലയളവിലേക്ക് 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള പുതിയ കരാറിനാണ് ബോർഡ് അനുമതി തേടുന്നത്. സംസ്ഥാനത്ത് വൈകുന്നേരങ്ങളിലെ ഉയർന്ന ഉപഭോഗ സമയത്ത് 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കടുത്ത ദൗർലഭ്യമാണ് നിലവിൽ അനുഭവപ്പെടുന്നത്.
പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതക്കുറവും ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവുമാണ് പ്രതിസന്ധിക്ക് കാരണം. റഗുലേറ്ററി കമ്മീഷൻ ഈ കരാറിന് അനുമതി നൽകുകയാണെങ്കിൽ, പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിച്ച് നിലവിലുള്ള പീക്ക് സമയങ്ങളിലെ അപ്രതീക്ഷിത ലോഡ്ഷെഡ്ഡിങ് ഒരു പരിധി വരെ ഒഴിവാക്കാൻ കെഎസ്ഇബിക്ക് സാധിക്കും.
Story Summary
The Kerala State Electricity Regulatory Commission will hold a crucial meeting today to consider KSEB’s urgent application to procure 200 MW of solar power. The board is seeking approval for a one-year round-the-clock power purchase contract to mitigate the ongoing electricity crisis.


