തിരുവനന്തപുരം: കവടിയാറിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആഷിക്ക് രാവിലെ മരണപ്പെട്ടത്.(Kowdiar Car Accident Updates Ashik Passes Away At Medical College Hospital)
കഴിഞ്ഞ വെള്ളിയാഴ്ച ഇതേ അപകടത്തിൽ ആഷിക്കിന്റെ ഭാര്യ നൗഷിജയും മരണപ്പെട്ടിരുന്നു. ഇതോടെ കവടിയാർ അപകടത്തിൽ പൊലിഞ്ഞത് ദമ്പതികളുടെ ജീവനാണ്. കവടിയാറിന് സമീപം കാൽനടയാത്രക്കാരായി ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്നു ആഷിക്കും നൗഷിജയും. ഈ സമയം അമിതവേഗതയിലെത്തിയ ഒരു കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയും, ഇരുവരെയും ക്രൂരമായി ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ നൗഷിജ അപകടദിവസം തന്നെ മരണപ്പെട്ടു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്നാണ് വിവരം.
Story Summary
Ashik, who was undergoing treatment at the Thiruvananthapuram Medical College Hospital after being hit by a reckless car in Kowdiar, passed away today morning. His wife, Noushija, had died on the day of the accident last Friday when the out-of-control car ploughed into them on the footpath.

