കോന്നി ബ്ലോക്ക് പഞ്ചായത്ത് - ബഡ്ജറ്റ് 2023-24 അവതരിപ്പിച്ചു
Fri, 17 Mar 2023

പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ നീതു ചാര്‍ളി അവതരിപ്പിച്ചു. 54,23,86,210 രൂപ വരവും 52,69,04,000 രൂപ ചെലവും 1,54,82,210 രൂപ നീക്കിബാക്കിയും നില്‍ക്കുന്നതാണ് ബഡ്ജറ്റ് . ബഡ്ജറ്റില്‍ എല്ലാ മേഖലകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് അറിയിച്ചു. കൃഷി, കുടിവെള്ളം, പാര്‍പ്പിടം, പട്ടികജാതി, പട്ടികവര്‍ഗക്ഷേമം, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം, റോഡ് വികസനം, വൈദ്യുതീകരണം, ജല സംരക്ഷണം, ക്ഷീര വികസനം, ഘടകസ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം, വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുന്നതിലൂടെ കലയെ കൈവിടാതിരിക്കുവാനും ബഡ്ജറ്റില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലോത്സവം, പട്ടികജാതി കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കിച്ചണ്‍ എന്നിവയ്ക്ക് ബഡ്ജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.യോഗത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി പി.താര. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു