Times Kerala

 കൊല്ലത്ത ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

 
water dead

 കൊല്ലം: കൊല്ലത്ത് കണനല്ലൂരില്‍ വെള്ളക്കെട്ടില്‍ മുങ്ങി മൂന്ന് പേര്‍ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സബീര്‍, ഭാര്യ സുമയ്യ, ഇവരുടെ ബന്ധു സജീന എന്നിവരാണ് മുങ്ങി മരിച്ചത്. ഒരാഴ്ച മുമ്പാണ് സബീറും സുമ്മയ്യയും ഇവിടെ വാടകക്ക് താമസിക്കാനെത്തിയത് കുളിക്കാനിറങ്ങിയ സജീന മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു.  

Related Topics

Share this story