HomeKeralaകൊച്ചി ജെയിൻ യൂണിവേഴ്സിറ്റി-എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി

കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി-എംപെഡ പൈലറ്റ് പദ്ധതിക്ക് തുടക്കമായി

കൊച്ചി: കുളവാഴ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലൂടെ മത്സ്യത്തൊഴിലാളികൾക്ക് വരുമാനമാർഗ്ഗം ഒരുക്കുന്ന പൈലറ്റ് പരിശീലന പദ്ധതിക്ക് തുടക്കമായി. മറൈൻ പ്രോഡക്ട് ഡവലപ്മെൻ്റ് അതോറിറ്റിക്ക് (എംപെഡ) കീഴിലുള്ള നെറ്റ്ഫിഷും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എംപെഡ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി ഉദ്ഘാടനം നിർവ്വഹിച്ചു. കുളവാഴ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വികേന്ദ്രീകൃത കമ്മ്യൂണിറ്റി അധിഷ്ഠിത മോഡലാണ് ലക്ഷ്യമിടുന്നതെന്ന് വേണുരാജമണി പറഞ്ഞു. ഇതിലൂടെ ഒരു വശത്ത് കുളവാഴ നിർമാർജനം ഉറപ്പാക്കുമ്പോൾ മറുവശത്ത് മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും കൃത്യമായ വരുമാന മാർ​ഗവും സൃഷ്ടിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഫ്യൂച്ചർ കേരള മിഷൻ ആരംഭിച്ച പദ്ധതിക്ക് ജില്ലാ ഭരണകൂടവും കൊച്ചി കോർപ്പറേഷനും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. മറ്റു കേന്ദ്ര-സംസ്ഥാന ഏജൻസികളുടെയും സ്വകാര്യ മേഖലയുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു.

കുളവാഴയെ ഒരു പ്രതിസന്ധിയായല്ല, അവസരമായാണ് കാണേണ്ടതെന്ന് അധ്യക്ഷത വഹിച്ച എംപെഡ ചെയർമാൻ ഡി.വി. സ്വാമി ഐ.എ.എസ് അഭിപ്രായപ്പെട്ടു.സ്ത്രീകൾ നേതൃത്വം നൽകുന്ന ഈ പദ്ധതി ലോകത്തിന് തന്നെ മികച്ച മാതൃകയാണ്. പൈലറ്റ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയാൽ ഇതിന്റെ ഭാഗമായ മത്സ്യത്തൊഴിലാളികൾക്ക് രാജ്യാന്തര വിപണി കണ്ടെത്താൻ ബാഴ്സലോണയിൽ നടക്കുന്ന സീഫുഡ് ഗ്ലോബൽ എക്സ്പോയിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പദ്ധതിയുടെ വിജയം അതുമായി സഹകരിക്കുന്നവരുടെ കൂട്ടായ പ്രയത്നത്തെ ആശ്രയിച്ചാണെന്നും കുളവാഴ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ക്രിയാത്മകമായ നടപടികൾക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നതെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഫോർട്ട് കൊച്ചി സബ് കളക്ടർ സായ് കൃഷ്ണ ഐ.എ.എസ് പറഞ്ഞു.

ഒരു സർവകലാശാലയുടെ പ്രവർത്തനങ്ങൾക്കപ്പുറം സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് വിവിധ ഏജൻസികളുമായി സഹകരിച്ച് പരിഹാരം കാണാനാണ് ഫ്യൂച്ചർ കേരള മിഷനിലൂടെ ജെയിൻ യൂണിവേഴ്സിറ്റി ശ്രമിക്കുന്നതെന്ന് ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. മറൈൻ സയൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ അക്കാദമിക് സഹകരണം ഉറപ്പാക്കുന്നതിനായി എംപെഡ-ആർ.ജി.സി.എയും കൊച്ചി ജെയിൻ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറി.

എറണാകുളം വളന്തക്കാട് മേഖലയിലെ പട്ടികജാതി വിഭാ​ഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിനാണ് ഈ സുസ്ഥിര വികസന പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പരിശീലനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 120 പേർക്ക് കുളവാഴ സംസ്കരിച്ച് പേപ്പർ, പൾപ്പ് അധിഷ്ഠിത കരകൗശല വസ്തുക്കൾ, നെയ്ത്ത് ഉൽപ്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ആറ് സെഷനുകളിലായി പരിശീലനം നൽകും. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് മാസ്റ്റർ ട്രെയിനർമാരാകാനുള്ള പ്രത്യേക മെന്റർ ട്രെയിനിംഗും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സംരംഭങ്ങൾ നേരിട്ട് സന്ദർശിക്കാനുള്ള അവസരവും ഒരുക്കും. കുളവാഴയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനൊപ്പം ജലാശയങ്ങളിലെ പാരിസ്ഥിതിക പുനരുദ്ധാരണവും സർക്കുലർ ഇക്കണോമിയിലൂടെയുള്ള ഗ്രാമീണ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഫ്യൂച്ചർ കേരള മിഷൻ സയന്റിഫിക് അഡ്വൈസർ പ്രൊഫ.ഡോ. ജി. നാഗേന്ദ്ര പ്രഭു പദ്ധതി അവലോകനം നടത്തി. എംപെഡ ഡയറക്ടർ ഡോ. രാം മോഹൻ എം.കെ, നെറ്റ്ഫിഷ് ചീഫ് എക്സിക്യൂട്ടീവ് ഡോ. ജോയ്സ് വി. തോമസ്, ജെയിൻ യൂണിവേഴ്സിറ്റി അധ്യാപകർ,എംപെഡയിലെ ഉദ്യോ​ഗസ്ഥർ, വളന്തക്കാട് മേഖലയിലെ മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

WhatsApp Channel Banner

Latest updates

രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കൽ: MR അജിത് കുമാറിനെതിരായ സസ്പെൻഷൻ...

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ...

ലോകകപ്പ് കിരീടജേതാവ് നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ഇതിഹാസ പ്രതിരോധതാരമായ നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട ദേശീയ ടീം കരിയറിന് വിരാമമിടുന്ന താരം, 2022 ഫിഫ ലോകകപ്പും രണ്ട്...

‘സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ? ആഭ്യന്തര...

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. പോലീസ് സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. നടപടികളുടെ...

മന്ത്രി PK കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനം: മലപ്പുറം കോൺഗ്രസിൽ ഭിന്നാഭിപ്രായം...

മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടി യോഗത്തിൽ ഉയർന്ന വിമർശനങ്ങളെച്ചൊല്ലി മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനങ്ങളെ പൂർണ്ണമായി തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തെത്തി.(Criticism Against PK...

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നിക്കോളാസ് ഓട്ടമെൻഡി...

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ വിശ്വസ്തനായ പ്രതിരോധ താരം നിക്കോളാസ് ഓട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 17 വർഷം നീണ്ടുനിന്ന പ്രൊഫഷണൽ കരിയറിനാണ് താരം ഇതോടെ വിരാമമിട്ടത്. അർജന്റീനയ്ക്കായി 139 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....