ന്യൂഡൽഹി: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി നൂറീൻ നിയാസിയുടെ വെളിപ്പെടുത്തൽ പാകിസ്താൻ രാഷ്ട്രീയത്തിലും സൈന്യത്തിലും വലിയ കൊടുങ്കാറ്റ് സൃഷ്ടിക്കുന്നു. ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വൻ വിജയമായിരുന്നുവെന്നും, തങ്ങളുടെ പരാജയം മറച്ചുവെക്കാൻ പാക് സൈന്യം വ്യാജ വിജയകഥകൾ പ്രചരിപ്പിക്കുകയാണെന്നും നൂറീൻ അഭിമുഖത്തിൽ ആരോപിച്ചു.(Imran Khan sister Noreen Niazi calls Operation Sindoor a success for India)
നാലു ദിവസം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടൽ പാക് സൈനിക നേതൃത്വം പുറത്തുപറയുന്ന രീതിയിലല്ല നടന്നതെന്ന് അവർ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരിട്ട് ഇടപെട്ടാണ് പാകിസ്താൻ നേതൃത്വത്തിന് നാണക്കേടില്ലാതെ പിൻവാങ്ങാനുള്ള വഴിയൊരുക്കിയതെന്നും അവർ ആരോപിച്ചു. കൂടാതെ അബ്രഹാം അക്കോഡ്സിന്റെ ഭാഗമായി ഇസ്രായേലിനെ അംഗീകരിക്കുന്നതിലേക്ക് പാകിസ്താനെ എത്തിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഇതെന്നും അവർ അവകാശപ്പെട്ടു.
നൂറീന്റെ തുറന്നുപറച്ചിലിന് പിന്നാലെ പാക് ഭരണകൂടം അവർക്കെതിരെ കർശന നടപടികളിലേക്ക് കടന്നു. സൈന്യത്തെയും രാജ്യത്തെ പ്രസ്ഥാനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പാകിസ്താനിലെ നാഷണൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി അവർക്ക് സമൻസ് അയച്ചു. റൂളിംഗ് പാർട്ടിയായ പി.എം.എൽ-എൻ നേതാക്കളും നൂറീന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Story Summary
Noreen Niazi, sister of jailed former Pakistan Prime Minister Imran Khan, criticized the Pakistani military’s narrative regarding India’s Operation Sindoor, calling it a cover-up for battlefield failures. She claimed the conflict ended after US President Donald Trump intervened to offer a face-saving exit for Pakistan.


