തിരുവനന്തപുരം: നിരക്ക് വർദ്ധനവ് നടപ്പിലാക്കുക, ബൈക്ക് ടാക്സികൾ അവസാനിപ്പിക്കുക തുടങ്ങിയ 11 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്ക് ഇന്ന് മുതൽ. ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സമരം.(Kerala online taxi strike, Online taxi drivers launch indefinite strike in Kerala)
പ്രതിഷേധത്തിന്റെ ഭാഗമായി ഓൺലൈൻ ആപ്പുകളിൽ പ്രവർത്തിക്കുന്ന കാറുകൾ രാവിലെ മുതൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൂർണ്ണമായും ഓഫ്‌ലൈനായി. മുൻപ് നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കമ്പനികൾ താത്കാലികമായി വർദ്ധിപ്പിച്ചു നൽകിയ ചാർജുകൾ പിന്നീട് പിൻവലിച്ചതാണ് ഡ്രൈവർമാരെ വീണ്ടും സമരത്തിലേക്ക് തള്ളിവിട്ടത്.
ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. ഓൺലൈൻ ടാക്സികളെ മാത്രം ആശ്രയിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാർ സമരം മൂലം വലയും.
Story Summary
Online taxi and car drivers in Kerala have launched an indefinite strike demanding fare revisions and a ban on bike taxi services. Taxis affiliated with platforms like Uber, Ola, Rapido, and Kerala Savari turned off their apps, refusing to operate until written assurances are given regarding their 11-point demands.


