തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയും പ്രളയസാഹചര്യവും തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August 4 2026).
മലപ്പുറം, പത്തനംതിട്ട ജില്ലകൾക്ക് പുറമെ കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച പൂർണ്ണ അവധിയായിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ പഠനകേന്ദ്രങ്ങൾക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിൽ ഓഫ്‌ലൈൻ ക്ലാസുകൾക്കാണ് അവധിയെന്നും ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് തടസ്സമില്ലെന്നും കളക്ടർ വ്യക്തമായി അറിയിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നീ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾക്കും റസിഡൻഷ്യൽ സ്കൂളുകൾക്കും ഈ അവധി ബാധകമല്ല. ഇടുക്കി, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായിരിക്കും ചൊവ്വാഴ്ച അവധി.
അതേസമയം, സംസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
b Due to persistent heavy rainfall and flood risks, holidays have been declared for educational institutions across Malappuram, Pathanamthitta, Kozhikode, and Alappuzha districts on Tuesday, August 4. Partial holidays have been announced in Kannur (Payyannur, Taliparamba, and Iritty taluks) and for schools functioning as relief camps in Idukki and Wayanad.


