HomeKeralaസംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ ലഭ്യമാകും, ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ഇന്ന് ലോഡ്ഷെഡിങ് ഉണ്ടാകില്ല | Kerala Power Crisis KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കടുത്തതോടെ താൽക്കാലിക ആശ്വാസമായി കമ്പനികളിൽ നിന്നുള്ള വൈദ്യുതി ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും. റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതോടെയാണ് 200 മെഗാവാട്ട് വൈദ്യുതി ഇന്ന് മുതൽ കെഎസ്ഇബിക്ക് ലഭിക്കുന്നത്.(Kerala Power Crisis KSEB Gets 200 MW Additional Electricity No Power Cut On World Cup Final Day)

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള ശ്രമങ്ങൾ ബോർഡ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം, ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ഒരിടത്തും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.

യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് ദിവസം മുഴുവൻ ഈ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്. പുതിയ കരാർ വഴി വൈദ്യുതി ലഭിക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക ശമനമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. വരാനിരിക്കുന്ന ഓണക്കാലം കൂടി മുന്നിൽക്കണ്ട് അടുത്ത മാസം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രതിസന്ധി പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അതിനിടെ, സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ ആശങ്കയറിയിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ രംഗത്തെത്തി.

Story Summary

Kerala’s power crisis gets temporary relief as the state begins receiving 200 MW of power from NTPC and Power Plus Trading Solutions at ₹5.96 per unit following regulatory approval. KSEB has confirmed there will be no power cuts today due to the World Cup football final.

WhatsApp Channel Banner

Latest updates

‘റാം, റഹീം, രവീന്ദർ, റോബിൻ എല്ലാവർക്കും തുല്യാവകാശം’: ഏകീകൃത...

ജഗദീഷ്പൂർ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ച ജഗദീഷ്പൂരിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം ഏകീകൃത സിവിൽ കോഡ്...

ബംഗാളിലെ ക്രമസമാധാനനില വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ:...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയും അതിർത്തി സുരക്ഷയും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കൊൽക്കത്തയിൽ ഉന്നതതല യോഗം ചേർന്നു. ബംഗ്ലാദേശുമായി 2,217 കിലോമീറ്റർ അതിർത്തി പങ്കിടുന്നതിനൊപ്പം നേപ്പാൾ,...

ജമ്മു കശ്മീരിൽ പ്രളയവും ഉരുൾപൊട്ടലും: പൂഞ്ച്-രജൗരി മേഖലയിൽ 11...

ജമ്മു: ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും 11 പേർ മരിച്ചു. ഞായറാഴ്ച ഉണ്ടായ ദുരന്തത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള സംയുക്ത രക്ഷാപ്രവർത്തനം...

വൈദ്യ പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട്...

ആലുവ: കളമശേരി പൊലീസ് അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പുലർച്ചെ 2 മണിയോടെ വൈദ്യപരിശോധനയ്ക്കായി...

TMC വിമതർക്ക് പ്രത്യേക സീറ്റ് നൽകിയതിൽ പ്രതിഷേധം: പാർലമെന്റ്...

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച നടന്ന സർവ്വകക്ഷി യോഗത്തിൽ നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസ് വിട്ട് 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' രൂപീകരിച്ച 20 വിമത എം.പിമാർക്ക് ലോക്‌സഭാ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...