HomeKeralaഓടിക്കൊണ്ടിരുന്ന മെമു ട്രെയിനിൽ പുക ഉയർന്ന സംഭവം: ബോഗി അഴിച്ചുമാറ്റി വിശദമായ...

ഓടിക്കൊണ്ടിരുന്ന മെമു ട്രെയിനിൽ പുക ഉയർന്ന സംഭവം: ബോഗി അഴിച്ചുമാറ്റി വിശദമായ സാങ്കേതിക പരിശോധനയ്ക്ക് റെയിൽവേ | Kerala train accident

ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന മെമു ട്രെയിനിന്റെ ബ്രേക്ക് തകരാറിലായി ബോഗിയുടെ പിൻഭാഗത്തുനിന്ന് വൻതോതിൽ പുക ഉയർന്ന സംഭവത്തിൽ ദക്ഷിണ റെയിൽവേ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് ഒരുങ്ങുന്നു (Kerala train accident). പുക ഉയർന്ന ബോഗി ട്രെയിനിൽ നിന്ന് അഴിച്ചുമാറ്റിയാകും സാങ്കേതിക വിഭാഗം പരിശോധന നടത്തുക. ട്രെയിൻ ചക്രങ്ങൾ പാളത്തിലൂടെ ഉരസി നീങ്ങിയതിനാൽ ബോഗിക്ക് പുറമെ റെയിൽവേ പാളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ബ്രേക്കിങ് സിസ്റ്റത്തിലുണ്ടായ തകരാർ മൂലം ചക്രം ലോക്കാവുകയും ഇത് പാളത്തിൽ ഞെരുങ്ങി ഉരഞ്ഞതുമാണ് തീയും പുകയുമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച എറണാകുളം– കോട്ടയം– കായംകുളം മെമു ട്രെയിനിലാണ് അപകടകരമായ രീതിയിൽ പുക ഉയർന്നത്. ട്രെയിൻ ഈരേഴ ഭാഗത്ത് എത്തിയപ്പോൾ ട്രാക്കിൽ ജോലി ചെയ്തിരുന്ന റെയിൽവേ ജീവനക്കാരാണ് (ട്രാക്ക് മെയിന്റനർമാർ) പിൻഭാഗത്തെ ബോഗിയിൽ നിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത്. ഇവർ ഉടൻ തന്നെ തൊട്ടടുത്ത ലെവൽക്രോസുകളിൽ വിവരമറിയിക്കുകയായിരുന്നു. അവിടെനിന്ന് ഉദ്യോഗസ്ഥർ സ്റ്റേഷൻ മാസ്റ്ററെ ബന്ധപ്പെടുകയും നിർദേശാനുസരണം കൊയ്പ്പള്ളി കാരായ്മ ഭാഗത്ത് ട്രെയിൻ അടിയന്തരമായി നിർത്തുകയുമായിരുന്നു. അപ്പോഴേക്കും പുക ഉയർന്ന നിലയിൽ ട്രെയിൻ ഒന്നര കിലോമീറ്ററോളം മുന്നോട്ട് പോയിരുന്നു.

സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ട്രെയിൻ പാളത്തിൽ നിർത്തിയിടേണ്ടി വന്നത് ഈ റൂട്ടിലെ മറ്റ് സർവീസുകളെയും ബാധിച്ചു. വൈകിട്ടോടെയാണ് റെയിൽവേ സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. ചക്രം പാളത്തിൽ അതിശക്തമായി ഉരസിയതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി ഈ ഭാഗത്ത് നിലവിൽ ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Story Summary: The Indian Railways will conduct a detailed technical inspection by detaching the coach of the Ernakulam-Kayamkulam MEMU train that emitted heavy smoke due to a brake binding issue. Track maintainers averted a major mishap by alerting officials, after which the train was halted, causing temporary delays on the route.

 

WhatsApp Channel Banner

Latest updates

കാവേരി ജലത്തർക്കം: കർണാടകയ്‌ക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ...

ചെന്നൈ: കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും ഉത്തരവുകൾ കർണാടക പാലിക്കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. അവകാശപ്പെട്ട കാവേരി വെള്ളം തമിഴ്‌നാടിന് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ...

‘നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യം അഭിനന്ദനാർഹം’; വിസ്മയ മോഹൻലാലിനെ പ്രശംസിച്ച്...

കൊച്ചി: വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട തന്റെ നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാലിനെ പ്രശംസിച്ച് നടി മാല പാർവതി (Maala Parvathi Praises Vismaya Mohanlal). വിസ്മയയുടെ ശാന്തമായ...

‘ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കം?’: S...

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദ്യമുയർത്തി.(S Sreejith DGP promotion,...

ഇറാനെതിരെ വീണ്ടും യുദ്ധം വേണ്ട; ട്രംപിനോട് പിന്മാറാൻ സൗദി...

റിയാദ്: ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് (Saudi Urges Trump...

‘മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെത്തന്നെ, ഗ്യാലറിയിൽ ഇരുന്ന് പറയുന്നതു...

തിരുവനന്തപുരം: മഴക്കെടുതിക്കിടയിലെ വിരുന്നിലും ഹെലികോപ്റ്റർ യാത്രയിലും മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വിശദീകരണങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെയാണെന്ന് സിപിഐഎം നേതാവ് പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുൻപ് കടുപ്പിച്ച്...

DON'T MISS

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...