Times Kerala

 കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് റിബേറ്റ് അനുവദിച്ചു

 
 ഖാദി ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ്
 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സ്കൂൾ അധ്യയന വർഷത്തോടനുബന്ധിച്ച് ഇന്ന് (മെയ് 27) മുതല്‍ മെയ് 31 വരെ  ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്പനയ്ക്ക് 10 ശതമാനം സ്പെഷ്യല്‍ റിബേറ്റ് ഉള്‍പ്പെടെ മൊത്തം 30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു.  വടക്കേ ബസ്സ്സ്റ്റാന്റിന് സമീപത്തെ ഖാദി ഗ്രാമ സൗഭാഗ്യ ശ്രീ വടക്കുംനാഥ൯ ഷോപ്പിംഗ് കോംപ്ലക്സ്, ഖാദി ഗ്രാമ സൗഭാഗ്യ പാലസ് റോഡ്, ഖാദി ഗ്രാമ സൗഭാഗ്യ ഒളരിക്കര എന്നിവിടങ്ങളിലും പാവറട്ടി, കേച്ചേരി എന്നിവിടങ്ങളിലെ  ഗ്രാമ സൗഭാഗ്യകളിലും  ജില്ലയിലെ വിവിധ  ഗ്രാമശില്പകളിലും  ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങൾക്ക് റിബേറ്റ് ലഭ്യമാകും. 

ജില്ലയിലെ ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ഈ സ്ഥാപനങ്ങളിൽ ലഭ്യമാണ്. സർക്കാർ ,അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ടാകും. ഉപയോക്താക്കൾ  പ്രയോജനപ്പെടുത്തണമെന്നും വ്യാജ ഖാദി ഒഴിവാക്കണമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ അറിയിച്ചു. ഫോണ്‍.0487-2338699.

Related Topics

Share this story