പാനൂരിലെ അക്രമം: 5 CPM പ്രവർത്തകർ കൂടി മൈസൂരിൽ നിന്ന് അറസ്റ്റിൽ | Panoor violence

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് സംഭവം
പാനൂരിലെ അക്രമം: 5 CPM പ്രവർത്തകർ കൂടി മൈസൂരിൽ നിന്ന് അറസ്റ്റിൽ | Panoor violence
Updated on

കണ്ണൂർ: പാനൂർ പാറാട് മേഖലയിൽ വടിവാളും സ്ഫോടക വസ്തുക്കളുമായി അക്രമം അഴിച്ചുവിട്ട സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിലായി. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരെയാണ് പോലീസ് സംഘം മൈസൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്.(Panoor violence, 5 more CPM activists arrested from Mysore)

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാനൂർ മേഖലയിലുണ്ടായ അക്രമസംഭവങ്ങളിൽ നിലവിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് വാഹനം തകർത്തതടക്കമുള്ള ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

25 വർഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചതോടെ സംഘടിപ്പിച്ച ആഹ്ലാദപ്രകടനത്തിന് നേരെയാണ് അക്രമമുണ്ടായത്. പാറാട് ടൗണിൽ നടന്ന പ്രകടനത്തിനിടയിലേക്ക് വാഹനങ്ങളിലെത്തിയ സിപിഎം സംഘം വടിവാളും വടികളുമായി പാഞ്ഞടുക്കുകയായിരുന്നു. വ്യാപകമായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

സംഘർഷത്തിനിടെ പ്രദേശത്തെ ലീഗ് ഓഫീസ് അക്രമിസംഘം അടിച്ചുതകർത്തു. യുഡിഎഫ് പ്രവർത്തകരെ തേടി വടിവാളുമായി വീടുകളിലേക്ക് പാഞ്ഞുകയറിയ സംഘം വാഹനങ്ങളും വെട്ടിപ്പൊളിച്ചു. മുഖം തിരിച്ചറിയാതിരിക്കാൻ പാർട്ടി കൊടികൾ കൊണ്ട് മുഖം മറച്ചാണ് ഇവർ അക്രമം നടത്തിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി.

Related Stories

No stories found.
Times Kerala
timeskerala.com