HomeKeralaഇന്ത്യയിൽ ആദ്യമായി 'നഗര നയം' തയ്യാറാക്കിയ സംസ്ഥാനമായി കേരളം | Urban...

ഇന്ത്യയിൽ ആദ്യമായി ‘നഗര നയം’ തയ്യാറാക്കിയ സംസ്ഥാനമായി കേരളം | Urban Policy

തിരുവനന്തപുരം: അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ നഗര നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2050-ഓടെ കേരളത്തിലെ 80 ശതമാനം പ്രദേശങ്ങളും നഗരങ്ങളായി മാറുമെന്ന കണക്കുകൂട്ടലിലാണ് ശാസ്ത്രീയമായ ഈ ആസൂത്രണ രേഖ തയ്യാറാക്കിയിരിക്കുന്നത്.(Kerala is the first state in India to prepare an Urban Policy)

2023-24 സംസ്ഥാന ബജറ്റിൽ സർക്കാർ ഈ നയം പ്രഖ്യാപിച്ചു. 2023 ഡിസംബറിൽ ദേശീയ-അന്തർദേശീയ വിദഗ്ധരെ ഉൾപ്പെടുത്തി കേരള നഗര നയ കമ്മീഷൻ രൂപീകരിച്ചു. 2025 മാർച്ചിൽ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. 2025 സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന ആഗോള നഗര സമ്മേളനത്തിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് നയം അന്തിമമാക്കിയത്.

കാലാവസ്ഥാ വ്യതിയാനം പരിഗണിച്ച് പരിസ്ഥിതിലോല പ്രദേശങ്ങളിലെ വികസനം ശാസ്ത്രീയമായി ക്രമീകരിക്കും. നഗരവൽക്കരണത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കുള്ള ഇന്ധനമായി മാറ്റുക. ഉയർന്ന നിലവാരമുള്ള നഗര സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുകയും സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ പരിഹരിക്കുകയും ചെയ്യുക. ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും സത്ഭരണവും ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

നിയമങ്ങളിലും ഭരണസംവിധാനങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. ഡിജിറ്റൽ സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, കാര്യശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകും. മലനാടിനും തീരദേശത്തിനുമിടയിൽ പടരുന്ന ജനസാന്ദ്രതയേറിയ നഗര ശൃംഖലയെ ശാസ്ത്രീയമായി ബന്ധിപ്പിക്കുക എന്നതാണ് 2050-ലെ നവകേരള മാതൃക.

WhatsApp Channel Banner

Latest updates

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

3 ചക്രവാതച്ചുഴികൾ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന്...

തിരുവനന്തപുരം: തെക്കൻ കർണാടക, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങൾക്ക് മുകളിലായി രൂപപ്പെട്ട മൂന്ന് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5 മുതൽ...

പ്രിയദർശിനി ബസിലെ മാല മോഷണം: തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാർ...

കൊല്ലം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ പതിവ് മാല മോഷണക്കാരിയായ തമിഴ്‌നാട് സ്വദേശിനി നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ പിടിയിലായി. തിരുനെൽവേലി മുക്കടൽ സ്വദേശിനി മഞ്ജുളയെയാണ് (35) നാട്ടുകാർ പിടിച്ച് ചവറ പോലീസിന് കൈമാറിയത്.(KSRTC...

PoKയിലെ അടിച്ചമർത്തൽ പുറത്തുകൊണ്ടുവന്നു: അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ വിലക്ക്,...

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെയും തിരഞ്ഞെടുപ്പ് അട്ടിമറികളെയും കുറിച്ചുള്ള വാർത്തകൾ നൽകിയതിന് പിന്നാലെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'അൽ ജസീറ'യ്ക്ക് പാകിസ്ഥാനിൽ വിലക്ക്. അൽ ജസീറയുടെ ഇംഗ്ലീഷ്...

‘വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ ബലപ്രയോഗം അരുത്, സംയമനം പാലിക്കണം’:...

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് അധികാരികൾ സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ഏതൊരു അക്രമാസക്തമായ നടപടിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവർ എന്തിനാണ് സമരം...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...