HomeKerala'മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം, ഏത് അടിയന്തര സാഹചര്യവും...

‘മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം, ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണം’: മുഖ്യമന്ത്രി; പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് CPM, മരണസംഖ്യ 6 | Kerala Heavy Rain

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രളയസാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ഭരണകൂടം. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി മന്ത്രിമാർക്ക് പ്രത്യേക ചുമതലകൾ നൽകി. തിരുവനന്തപുരത്ത് സി. പി. ജോൺ, പത്തനംതിട്ടയിൽ പി. സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവ്വഹിക്കും.(Kerala Heavy Rain Ministers Assigned District Relief Coordination CPM Rescue Call)

ദുരന്തസാധ്യത നിലനിൽക്കുന്ന മേഖലകളിലെ എം.എൽ.എമാരുമായി സ്ഥിതിഗതികൾ സംസാരിച്ചതായും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലാ കളക്ടർമാർക്ക് അടിയന്തര നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു. അതിനിടെ, തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ടുപേർക്കായി കോസ്റ്റ് ഗാർഡ് വെസ്സലും മറൈൻ എൻഫോഴ്‌സ്‌മെന്റും ഉൾക്കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് വെള്ളപ്പൊക്കവും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ പാർട്ടി പ്രവർത്തകരും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മഴ ശമിക്കുന്നതോടെ ശുചീകരണ പ്രവർത്തനങ്ങളിലും എല്ലാവരും പങ്കാളികളാകണം, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

Story Summary

In response to severe rainfall across Kerala, ministers have been assigned to monitor and coordinate relief operations in heavily affected districts including Idukki, Pathanamthitta, Kottayam, and Thiruvananthapuram. The CPM State Secretariat has called upon party workers to join rescue and relief efforts to assist impacted families.

WhatsApp Channel Banner

Latest updates

കരിപ്പൂർ എയർപോർട്ട് പരിസരത്തും മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത...

റിപ്പോർട്ട് : അൻവർ ഷരീഫ്  മലപ്പുറം: മലപ്പുറം ജില്ലയിൽ ശക്തമായി തുടരുന്ന മഴയിൽ കരിപ്പൂർ വിമാനത്താവള പരിസരത്തും വിവിധ പഞ്ചായത്തുകളിലും വ്യാപക മണ്ണിടിച്ചിൽ (Malappuram rain damage). വാഴക്കാട് പഞ്ചായത്തിലെ കന്നതുംപാറ ഗോതമ്പ് റോഡിൽ...

താമരശ്ശേരി ചുരം ഒമ്പതാം വളവിൽ മണ്ണിടിച്ചിൽ; മരം മുറിച്ചുമാറ്റി...

റിപ്പോർട്ട് : അൻവർ ഷരീഫ്  താമരശ്ശേരി: ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരം ഒമ്പതാം വളവിന് മുകളിലായി വൻതോതിൽ മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു (Thamarassery Churam landslide). വൈകിട്ട് 4:15-ഓടെയായിരുന്നു അപകടം. തുടർന്ന്...

കനത്ത മഴയും മണ്ണിടിച്ചിലും; വാഗമൺ-ഈരാറ്റുപേട്ട റോഡിൽ രാത്രികാല യാത്രാവിലക്ക്...

ഇടുക്കി: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് വാഗമൺ-ഈരാറ്റുപേട്ട റോഡിൽ രാത്രികാല യാത്രയ്ക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി (Vagamon Erattupetta road night travel ban). കോട്ടയം ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്നലെ...

അന്താരാഷ്ട്ര ഓർത്തോ കോൺഫറൻസ് ‘ഫോർട്ട് 2026’ നാളെ കൊച്ചിയിൽ;...

കൊച്ചി: വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓർത്തോപീഡിക്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഓർത്തോ കോൺഫറൻസ് 'ഫോർട്ട് 2026' (FORT 2026) ഓഗസ്റ്റ് 2 ഞായറാഴ്ച കൊച്ചിയിലെ ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടക്കും (VPS...

രാഷ്ട്രീയ നേതാക്കളെ ‘ഹണി ട്രാപ്പിൽ’ കുടുക്കാൻ ഭീകരശൃംഖലയുടെ നീക്കം;...

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വ്യക്തിപരവും നിർണായകവുമായ വിവരങ്ങൾ ശേഖരിക്കാൻ ‘ഹണി ട്രാപ്പ്’ ശൃംഖല ഉപയോഗിച്ചെന്ന സംശയത്തിൽ ജാർഖണ്ഡ് സ്വദേശിനിയെ പശ്ചിമ ബംഗാൾ പൊലീസ് സ്പെഷ്യൽ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....