HomeKerala'പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല'; കുംഭമേള വൈറൽ താരത്തിന്റെ പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി...

‘പെൺകുട്ടിയെ കണ്ടെത്താനായിട്ടില്ല’; കുംഭമേള വൈറൽ താരത്തിന്റെ പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി | Kumbh mela viral girl

കൊച്ചി: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ രാജ്യവ്യാപകമായി ശ്രദ്ധേയയായ വൈറൽ പെൺകുട്ടി മോണാലിസ ഭോസ്‌ലെയ്ക്ക് അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി (Kumbh mela viral girl). ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലോ ഫോൺ നമ്പറിലോ പെൺകുട്ടിയെ കണ്ടെത്താൻ പോലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. പെൺകുട്ടി നേരിട്ടെത്തി രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രം ഇനി സംരക്ഷണം നൽകിയാൽ മതിയെന്നും ഹൈക്കോടതി പോലീസിന് നിർദേശം നൽകി.

മതവിരുദ്ധ വിവാഹത്തെ തുടർന്ന് തനിക്കും ഭർത്താവിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കൊലവിളി ഉയരുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കാട്ടിയാണ് മധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പോലീസിനോട് ഇവർക്ക് സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവിന് പിന്നാലെ പെൺകുട്ടിയെ ബന്ധപ്പെടാൻ പോലീസ് പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കോടതിയെ സമീപിച്ച് സംരക്ഷണം വാങ്ങിയ ശേഷം മുങ്ങുന്നത് ഇവരുടെ പതിവുരീതിയായി മാറിയിരിക്കുകയാണെന്ന് ഗവൺമെന്റ് പ്ലീഡർ കോടതിയിൽ ചൂണ്ടിക്കാട്ടി. സർക്കാർ നിലപാടിനോട് പ്രതികരിക്കാൻ തന്റെ പക്കൽ നിലവിൽ നിർദേശങ്ങളൊന്നുമില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.

മഹാ കുംഭമേളയ്ക്കിടെ രുദ്രാക്ഷ മാലകൾ വിൽക്കുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് മോണാലിസ ഇന്റർനെറ്റ് സെൻസേഷനായി മാറിയത്. തുടർന്ന് കഴിഞ്ഞ മാർച്ചിൽ സിനിമാ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ഇവർ, വീട്ടുകാരുടെ എതിർപ്പ് മറികടന്ന് മുഹമ്മദ് ഫർമാൻ എന്ന യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, യുവാവ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചാണ് വിവാഹം കഴിച്ചതെന്നും ആരോപിച്ച് ഭർത്താവ് ഫർമാനെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Story Summary: The Kerala High Court has vacated its interim order providing police protection to the viral Kumbh Mela star Monalisa Bhosle after the state government reported she was untraceable. The court clarified that security will only be provided if she directly approaches the police with a written request.

WhatsApp Channel Banner

Latest updates

കോടഞ്ചേരി നിരന്നപാറയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ; ഏക്കറുകണക്കിന് കൃഷിയിടം...

റിപ്പോർട്ട്: അൻവർ ഷരിഫ് കോഴിക്കോട്: കോടഞ്ചേരി നിരന്നപാറയിൽ ശക്തമായ മണ്ണിടിച്ചിൽ. നിരന്നപാറ റോഡിൽ മുൻപ് പ്രവർത്തിച്ചിരുന്ന കനിങ്കൽ ക്വാറിക്ക് സമീപമാണ് ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണത് (Nirannapara landslide). മണ്ണിടിച്ചിലിനെ...

കനത്ത മഴയും റെഡ് അലർട്ടും: കോഴിക്കോട് ജില്ലയിലെ ടൂറിസം...

കോഴിക്കോട്: അതിതീവ്ര മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്കേർപ്പെടുത്തി. കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, ജലാശയങ്ങൾ,...

ഇ20 എഥനോൾ നയത്തിനെതിരെ സമരം: തെഹ്സീൻ പൂനാവാലയെ വീട്ടുതടങ്കലിലാക്കിയതായി...

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 എഥനോൾ മിശ്രിത പെട്രോൾ നയത്തിനെതിരെ നടത്താനിരുന്ന സമാധാനപരമായ പ്രതിഷേധത്തിന് മുന്നോടിയായി തന്നെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയതായി രാഷ്ട്രീയ നിരീക്ഷണകനും സംരംഭകനുമായ തെഹസീൻ പൂനാവാല. ഗ്രേറ്റർ കൈലാഷ്-1 ലെ...

പാലക്കാട്ട് ഇടമുറിയാതെ മഴ: വീട് തകർന്നു, ഡാമുകളുടെ ഷട്ടറുകൾ...

പാലക്കാട്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്ടം. മഴക്കെടുതി രൂക്ഷമായതോടെ മലമ്പുഴയും നെല്ലിയാമ്പതിയും ഉൾപ്പെടെ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. നദികളിൽ ജലനിരപ്പ്...

കുവൈത്തിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം: വ്യോമപ്രതിരോധ സേന...

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് സായുധ സേന അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.(Kuwait Air Defense Intercepts Iranian...

DON'T MISS

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

‘ചൈനീസ് ഇലോൺ മസ്ക്’ വൈറൽ; ഫോട്ടോയ്ക്കായി റെസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി...

ബെയ്ജിങ്: ഇലോൺ മസ്കിനോട് അതിശയകരമായ രൂപസാദൃശ്യമുള്ള ചൈനീസ് ബാർബിക്യൂ ഷെഫ് സമൂഹമാധ്യമങ്ങളിൽ വൈറലായി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ റെസ്റ്റോറന്റ് നടത്തുന്ന മാ ജിയാൻപിങ് എന്ന 48-കാരനാണ് രൂപസാദൃശ്യം കാരണം ഇപ്പോൾ ‘ചൈനീസ്...

വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന് രക്ഷയായി ആപ്പിൾ...

വാഷിങ്ടൺ: അടിയന്തര സാഹചര്യത്തിൽ വീണ് ബോധം നഷ്ടപ്പെട്ട അമേരിക്കൻ പൗരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് മകൾ സമ്മാനമായി നൽകിയ ആപ്പിൾ വാച്ച് (Apple Watch Fall Detection Saves Man Life). അമേരിക്കയിലെ...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....