HomeKerala'ഒരു കാരണവശാലും രേഖയിൽ കാണരുത്, നീക്കണം': മദ്യനികുതിയിളവിലെ പ്രതിപക്ഷത്തിൻ്റെ അഴിമതിയാരോപണത്തിൽ കടുപ്പിച്ച്...

‘ഒരു കാരണവശാലും രേഖയിൽ കാണരുത്, നീക്കണം’: മദ്യനികുതിയിളവിലെ പ്രതിപക്ഷത്തിൻ്റെ അഴിമതിയാരോപണത്തിൽ കടുപ്പിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും | Kerala Assembly

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ അഴിമതിയാരോപണം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി.(Kerala Assembly, Ruling Party Demands Expunging Of Corruption Allegations Against Govt In Assembly)

അടിയന്തര പ്രമേയ നോട്ടീസിൽ ഉൾപ്പെടാത്ത വിഷയങ്ങൾ സഭയിൽ ഉന്നയിച്ചത് ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നോട്ടീസിൽ പറയാതെ അഴിമതി ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും, അതിനാൽ ഇത് സഭാ രേഖകളിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം ഒരു കാരണവശാലും രേഖകളിൽ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രിയും സഭയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകി.

സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നായിരുന്നു പിണറായി വിജയന്റെ ആരോപണം. സ്വകാര്യ മദ്യക്കമ്പനിയായ ‘ബക്കാർഡി’യെ സഹായിക്കാനാണ് സർക്കാർ ഈ നീക്കം നടത്തുന്നതെന്നും, ബജറ്റ് ഷെഡ്യൂളിൽ ഇതിനായി കൃത്രിമമായി നികുതി നിർദേശങ്ങൾ തിരുകിക്കയറ്റുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കർണാടകയിലെ ഒരു മദ്യക്കമ്പനിക്ക് അമിത ലാഭം കൊയ്യാനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണം സഭയിൽ വലിയ ബഹളത്തിന് വഴിവെച്ചു. സ്പീക്കർ അടിയന്തര പ്രമേയം നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

Story Summary

The Kerala Legislative Assembly saw intense confrontation after Opposition Leader Pinarayi Vijayan alleged corruption behind the government’s budget proposal regarding tax concessions for low-alcohol beverages, specifically naming the liquor company. In response, Chief Minister V.D. Satheesan and Home Minister Ramesh Chennithala demanded that these allegations, which were not part of the emergency notice, be expunged from the official assembly records, a matter which the Speaker has agreed to examine.

WhatsApp Channel Banner

Latest updates

നീറ്റ് പ്രതിഷേധത്തിന് പിന്നാലെ യുവാക്കളെ കൂടുതൽ ഏകോപിപ്പിക്കാൻ CJP:...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രക്ഷോഭത്തിന്റെ വിജയം മുൻനിർത്തി രാജ്യത്തെ യുവജനങ്ങളെ ഏകോപിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി സംവാദ പര്യടനം പ്രഖ്യാപിച്ച് കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ഭാവി പരിപാടികളും നയരേഖയും തയ്യാറാക്കുന്നതിനായി ബുധൻ,...

ബൈക്കിൽ പിന്നോട്ട് തിരിഞ്ഞിരുന്ന് അപകടകരമായ യാത്ര: വിദ്യാർത്ഥിയുടെ ലൈസൻസ്...

കൊച്ചി: ബൈക്കിനു പിന്നിൽ അപകടകരമായ രീതിയിൽ തിരിഞ്ഞിരുന്ന് യാത്ര ചെയ്ത സംഭവത്തിൽ വാഹനമോടിച്ച വിദ്യാർത്ഥിയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം വിദ്യാർത്ഥിക്ക് നിർബന്ധിത...

‘മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം, ആ പറഞ്ഞ നിക്ഷേപകൻ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കനക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്...

കുവൈറ്റിലെ US സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ്റെ ഡ്രോൺ...

കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് കുവൈറ്റിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തി. ചൊവ്വാഴ്ച രാവിലെ മൂന്നോളം ഡ്രോണുകൾ ഉപയോഗിച്ചാണ് അക്രമണം...

‘എങ്ങനെ പ്രതികരിക്കാതിരിക്കും?’: പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി VD സതീശൻ്റെ പഴയ...

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോര് കനക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ 2018-ലെ പ്രളയകാലത്തെ പഴയ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ രംഗത്തെത്തി....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...