തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കനക്കുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഹെലികോപ്റ്റർ ഉപയോഗത്തെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുറ്റപ്പെടുത്തി.(Helicopter Controversy Binoy Viswam Slams Chief Minister V D Satheesan)
നിക്ഷേപകരെ കാണാനല്ല, ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി യാത്ര നടത്തിയതെന്നും, വിവാദമായപ്പോൾ നിക്ഷേപകനെ കാണാനെന്ന കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണമെന്നും ബിനോയ് വിശ്വം രൂക്ഷമായി വിമർശിച്ചു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ സർക്കാരിന്റെ ഭാഗത്തുനിന്നും ഏകോപിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും എൽ.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. ജനങ്ങൾ പ്രളയത്തിലും ദുരന്തത്തിലും വലയുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നുകളിലും മുഴുകിയിരിക്കുകയാണെന്ന് രാജു എബ്രഹാം വിമർശിച്ചിരുന്നു. ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിൽ യാതൊരു ഏകോപനവുമില്ലെന്ന് മുൻ മന്ത്രി വീണ ജോർജും ചൂണ്ടിക്കാട്ടി.
Story Summary
CPI State Secretary Binoy Viswam and LDF leaders criticized Chief Minister V.D. Satheesan over his controversial helicopter trip amidst heavy rain in the state. Opposition leaders accused the government of poor disaster management and a lack of departmental coordination during the ongoing flood situation.


