ലോറിക്ക് നേരെ കാട്ടാന ആക്രമണം 20 ചാക്ക് തേയില നശിപ്പിച്ചു
May 24, 2023, 14:11 IST

മൂന്നാർ: തേയില കയറ്റി പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് നേരെ രാത്രി കാട്ടാനയുടെ ആക്രമണം. 20 ചാക്ക് തേയില വലിച്ച് പുറത്തിട്ട് നശിപ്പിച്ചു. മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ ഗ്രഹാംസ്ലാൻഡ് അമ്പലത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചയായിരുന്നു സംഭവം നടന്നത്. കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരൈ ഫാക്ടറിയിൽ നിന്ന് മൂന്നാറിലേക്ക് ലോഡുമായി വന്നതാണ് ലോറി. ഡ്രൈവറുടെ വീട് ഗ്രഹാംസ്ലാൻഡിൽ ആയതിനാൽ ലോറി പാതയോരത്ത് നിർത്തിയശേഷം ഇയാൾ വീട്ടിൽ പോയിരുന്നു. രാവിലെ എത്തിയപ്പോഴാണ് തേയിലച്ചാക്കുകൾ റോഡിൽ ചിതറിക്കിടക്കുന്നതായി കണ്ടത്.