കൊല്ലം: അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്ക്ക് അടിയേറ്റ വയോധികൻ ചികിത്സയ്ക്കിടെ മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം നടന്നത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സത്യബാബു ഇന്നാണ് മരിച്ചത്. കടയ്ക്കൽ തുടയന്നൂർ സ്വദേശിയായ സിനു അറസ്റ്റിലായി.