കിഫ്ബി പ്രവർത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ; ഇഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ | Pinarayi Vijayan

പശ്ചാത്തല വികസനത്തിന് വേണ്ടി തന്നെയാണ് പണം ചിലവഴിച്ചത്.
pinarayi vijayan
Updated on

തൃശൂർ : കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് തൃശൂർ ജില്ല തെരെഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കിഫ്ബിക്കായി ഞങ്ങൾ പണം ചെലവഴിച്ചിട്ടുണ്ട്. പശ്ചാത്തല വികസനത്തിന് വേണ്ടി തന്നെയാണ് പണം ചിലവഴിച്ചത്. അത് റിസർവ്വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ്. 2016 ശേഷം 5 വർഷം കിഫ്ബിയിലൂടെ കൊണ്ട് 50000 കോടിയുടെ വികസനം നടന്നു. കിഫ്ബി പ്രവർത്തിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്. കിഫ്ബി പ്രവർത്തിക്കുന്നതിൽ റിസർവ്വ് ബാങ്കിന് വിരുദ്ധമായി ഒരു വ്യതിയാനവും വരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിൻ്റെ വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും ഇത് തടയാനാണ് ശ്രമമെങ്കിൽ അത് ഒരിക്കലും നടക്കില്ല എന്നാണ് കേന്ദ്രത്തോട് പറയാനുള്ളത്. കിഫ്ബി പദ്ധതികൾക്ക് പിന്നിൽ ഒരു റിയൽ എസ്റ്റേറ്റ് താൽപ്പര്യവുമില്ല. സംസ്ഥാനത്ത് 4 വൻകിട പദ്ധതികളാണ് നടപ്പാക്കാൻ പോകുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് 20000 കോടി രൂപ ആവശ്യമാണ്. കിഫ്ബി വഴിയാണ് ആ പണം കണ്ടെത്തുക. അത് തടയാൻ ആണ് ഉദ്ദേശമെങ്കിൽ നടക്കാൻ പോണില്ലെന്നും മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com