കൊച്ചി : എറണാകുളത്ത് അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം കലാഭവൻ റോഡിലെ കോട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ് തല തകർന്ന നിലയിലും ചെവി മുറിഞ്ഞ നിലയിലുമാണ് മൃതദേഹം. കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്ന് വൈകിട്ട് വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു.